പ്രവാസി വായന പൊതുസമൂഹത്തിലേക്ക്

Posted on: November 27, 2015 1:44 pm | Last updated: November 27, 2015 at 1:44 pm
SHARE

Das Haripad (1)ജിദ്ദ: ‘അതി ജീവനത്തിന്റെ വായന’ എന്ന ശീര്‍ഷകത്തില്‍ ഒക്ടോബര്‍ 30ന് ആരംഭിച്ച പ്രവാസി വായന കാമ്പയിന്‍ രണ്ട് ഘട്ട പ്രവര്‍ത്തനങ്ങള്‍ പിന്നിട്ട് മുന്നാം ഘട്ടത്തിലെത്തി. വായനയെ പൊതുസമൂഹത്തിലേക്കെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഈ ഘട്ടത്തില്‍ നടന്നുവരുന്നത്. സോഷ്യല്‍ മീഡിയുടെ അതിപ്രസരമുള്ള സമകാലിക ലോകത്ത് വായനയുടെ പ്രാധാന്യവും വായനാശീലം നിലനിര്‍ത്തേണ്ടതിന്റെ അനിവാര്യതയും സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് വിവിധങ്ങളായ പരിപാടികളാണ് കാമ്പയിനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പൊതുസമൂഹത്തിലേക്ക് വായനയെത്തിക്കുന്നതിന്റെ ഭാഗമായി ജിദ്ദയിലെ സാമൂഹിക, സാംസ്‌കാരിക, സാഹിത്യ രംഗത്തെ പ്രമുഖര്‍, ഗോപി നെടുങ്ങാടി, ജാബിര്‍ വടകര, ഡോ.സുബൈര്‍, ദാസ് ഹരിപ്പാട് തുടങ്ങിയവര്‍ പ്രവാസി വായനക്ക് വരിചേരുകയുണ്ടായി. കാമ്പയിനിന്റെ ഭാഗമായി ജിദ്ദയിലെ സാഹിത്യകാരന്മാരെ പങ്കെടുപ്പിച്ച അടുത്തമാസം വിപുലമായ സെമിനാറും ജിദ്ദ ഐ.സി.എഫിന് കീഴില്‍ നടത്തുമെന്ന് ഭാരവാഹികള്‍ പത്രകുറിപ്പില്‍ അറിയിച്ചു.