ക്ഷേത്രപരിസരത്ത് ഭിക്ഷാടനവും ലോട്ടറിവില്‍പ്പനയും നിരോധിച്ചു

Posted on: November 26, 2015 10:22 pm | Last updated: November 26, 2015 at 11:23 pm
SHARE

High-Court-of-Keralaകൊച്ചി: ക്ഷേത്രപരിസരങ്ങളില്‍ ലോട്ടറി വില്‍പനയും ഭിക്ഷാടനവും ഹൈക്കോടതി നിരോധിച്ചു. ശബരിമല,പമ്പ ഇടത്താവളങ്ങള്‍ എന്നിവിടങ്ങളിലും ഉത്തരവ് ബാധകമാണ്. ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബോര്‍ഡുകള്‍ക്ക് നിര്‍ദേശം നല്‍കി.
ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് ഇത്തരം ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.