സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ മുംബൈ ജൂനിയര്‍ ടീമില്‍

Posted on: November 26, 2015 8:39 pm | Last updated: November 26, 2015 at 8:40 pm

arjun tendulkarമുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ മുംബൈ ജൂനിയര്‍ ടീമില്‍. 16 വയസില്‍ താഴെയുള്ളവരുടെ മുംബൈ ടീമിലേയ്ക്കാണ് അര്‍ജുന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് അര്‍ജുന് മുംബൈ ടീമില്‍ ഇടംനല്‍കിയത്.
കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ജൂനിയര്‍ സെലക്ഷന്‍ ട്രയല്‍സ് ടെസ്റ്റ് ടൂര്‍ണമെന്റില്‍ അര്‍ജുന്‍ സെഞ്ചുറി നേടിയിരുന്നു. ടീം 218 റണ്‍സ് നേടിയപ്പോള്‍ അതില്‍ 106 സ്‌കോര്‍ ചെയ്താണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ മകന്‍ മികവു തെളിയിച്ചത്. രണ്ടാം ദിനം ബൗളിംഗിലും തിളങ്ങിയ അര്‍ജുന്‍ 73 റണ്‍സ് വഴങ്ങി നാല് വിക്കറ്റും നേടി. രണ്ടാം ഇന്നിംഗ്‌സില്‍ 40 റണ്‍സ് നേടി അര്‍ജുന്‍ വീണ്ടും കളംനിറഞ്ഞു.