യുവാക്കള്‍ രാജ്യത്തെ ശോഭനമായ ഭാവിയിലേക്ക് നയിക്കണം-ജനറല്‍ ശൈഖ് മുഹമ്മദ്‌

Posted on: November 26, 2015 7:49 pm | Last updated: December 1, 2015 at 8:43 pm
SHARE
അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ യൂത്ത് അംബാസ്സഡേഴ്‌സ് പ്രോഗ്രാമില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം
അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ യൂത്ത് അംബാസ്സഡേഴ്‌സ് പ്രോഗ്രാമില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം

അബുദാബി: യുവാക്കള്‍ രാജ്യത്തിന്റെ സ്ഥാനപതിമാരാണെന്നും ശോഭനമായ ഭാവിയിലേക്ക് രാജ്യത്തെ നയിക്കാനുള്ള ഉത്തരവാദിത്വം അവര്‍ക്കാണെന്നും അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍.
യു എ ഇ യൂത്ത് അംബാസ്സഡേഴ്‌സ് പ്രോഗ്രാമില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് അല്‍ ബഹര്‍ പാലസില്‍ നല്‍കിയ സ്വീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരിപാടിയുടെ ഭാഗമായി വിദേശപര്യടനം നടത്തിയ അനുഭവവും യുവാക്കള്‍ വിവരിച്ചു. 122 യുവതീയുവാക്കളാണ് ജനറല്‍ ശൈഖ് മുഹമ്മദിനെ സന്ദര്‍ശിച്ചത്.
രാജ്യത്തെ വിവിധ സര്‍വകലാശാലകളുടെ പ്രതിനിധികളായാണ് ഇവര്‍ 2014-15 യൂത്ത് അംബാസ്സഡര്‍ പ്രോഗ്രാമില്‍ പങ്കാളികളായത്. ജനറല്‍ ശൈഖ് മുഹമ്മദ് സംഘവുമായി വിവിധ വിഷയങ്ങള്‍ സംസാരിച്ചു. യുവാക്കളുടെ പുരോഗതിയില്‍ രാജ്യത്തിന് അതീവ താല്‍പര്യമുണ്ട്. ധാരാളം പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാമെങ്കിലും അവയെല്ലാം തരണം ചെയ്ത് മുന്നേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശോഭനമായ ഭാവിയുണ്ടാവും. നാം ക്രിയാത്മകമായി നിലകൊള്ളണം.
പരാജയങ്ങളില്‍ തടഞ്ഞുവീഴരുത്. രാജ്യത്തെ നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്നോട്ട് ഉറ്റുനോക്കുകയും ക്രിയാത്മകമായി കാര്യങ്ങളെ അഭിമുഖീകരിക്കുകയും വേണമെന്നും ജനറല്‍ ശൈഖ് മുഹമ്മദ് ഉപദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here