എസ് എസ് എഫ് ക്യാമ്പസ് സമ്മേളനം; അനുബന്ധ സമ്മേളനങ്ങള്‍ സമാപിച്ചു

Posted on: November 26, 2015 9:29 am | Last updated: November 26, 2015 at 9:29 am
SHARE

കോഴിക്കോട്: ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു എന്ന പ്രമേയത്തില്‍ ഈ മാസം 28ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന എസ് എസ് എഫ് ജില്ലാ ക്യാമ്പസ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അനുബന്ധ സമ്മേളനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ സമാപിച്ചു.
കോഴിക്കോട് എന്‍ ഐ ടിയില്‍ നടന്ന എഞ്ചിനിയറിംഗ് സമ്മേളനം ഡോ.അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. അബ്ദുസമദ് സഖാഫി മായനാട് വിഷയാവതരണം നടത്തി. കൊടുവള്ളി സ്വര്‍ണ ഭവനില്‍ നടന്ന കൊമേഴ്‌സ് സമ്മേളനം പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല മുഖ്യപ്രഭാഷണം നടത്തി.
നാദാപുരം ദാറുല്‍ ഹുദ ക്യാമ്പസില്‍ നടന്ന സയന്‍സ് സമ്മേളനം പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. മജീദ് വിഷയാവതരണം നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന മെഡിക്കല്‍ സമ്മേളനം കെ അബ്ദുല്‍ കലാം ഉദ്ഘാടനം ചെയ്തു. ഡോ. നൂറുദ്ദീന്‍ റാസി വിഷയം അവതരിപ്പിച്ചു.
ഫാറൂഖ് കോളേജില്‍ നടന്ന ആര്‍ട്‌സ് സമ്മേളനം മുഹമ്മദലി കിനാലൂര്‍ ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹീം സഖാഫി താത്തൂര്‍ വിഷയാവതരണം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here