Connect with us

Sports

പിച്ചല്ല, തന്ത്രമാണ് പ്രധാനം

Published

|

Last Updated

നാഗ്പുര്‍: പിച്ചിനെ കുറിച്ചുള്ള അനാവശ്യചര്‍ച്ചകള്‍ ആവശ്യമില്ല. പരമ്പരക്കായി ഇന്ത്യയില്‍ ഒരുക്കിയിരിക്കുന്നത് മികച്ച വിക്കറ്റുകളാണ്. ഇരുടീമിനും സ്വീകാര്യതയുണ്ട്. പിച്ചിന്റെ സ്വഭാവമനുസരിച്ച് തന്ത്രമൊരുക്കന്നതാണ് പ്രധാനം – ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പറഞ്ഞു. മൊഹാലി ടെസ്റ്റ് മൂന്നാം ദിവസം ഇന്ത്യ ജയിച്ചതോടെയാണ് പരമ്പരയില്‍ പിച്ച് വിവാദം തലപൊക്കിയത്.
സ്പിന്നര്‍മാര്‍ക്ക് മാത്രം സഹായം ലഭിക്കുന്ന രീതിയിലുള്ള പിച്ചുകള്‍ ടെസ്റ്റ് ക്രിക്കറ്റിന് ഗുണകരമല്ലെന്ന രീതിയില്‍ വിമര്‍ശം ഉയര്‍ന്നു. ബെംഗളുരു ടെസ്റ്റ് മഴയെടുത്തെങ്കിലും അവിടെയും സ്പിന്നര്‍മാര്‍ക്കായിരുന്നു മേല്‍ക്കോയ്മ. നാഗ്പുരിലും സ്പിന്നര്‍മാര്‍ക്കുള്ള തട്ടകമാണ്. രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും ചേരുന്ന സ്പിന്‍ദ്വന്ദം ഇന്ത്യയുടെ തുറുപ്പ് ചീട്ടാണ്.
സ്പിന്നര്‍മാരെ ഫലപ്രദമായി നേരിടുന്നതില്‍ മിടുക്കനാണ് ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല. നാഗ്പുരിലെ വി സി എ സ്റ്റേഡിയത്തില്‍ 253 നോട്ടൗട്ട് പ്രകടനം അംല നടത്തിയത് 2010 ലാണ്. അംലയില്‍ നിന്ന് സ്‌പെഷ്യല്‍ ഇന്നിംഗ്‌സുകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് വിരാട് കോഹ്‌ലി പറയുന്നു.
സാധ്യതാ സ്‌ക്വാഡ് (ഇന്ത്യ): ശിഖര്‍ ധവാന്‍, മുരളി വിജയ്, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‌ലി, അജിങ്ക്യരഹാനെ, വൃഥിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അമിത് മിശ്ര, ഇഷാന്ത് ശര്‍മ, വരുണ്‍ ആരോണ്‍.
ദക്ഷിണാഫ്രിക്ക : ഡീന്‍ എല്‍ഗാര്‍, സ്റ്റിയാന്‍ വാന്‍ സില്‍, ഫാഫ് ഡു പ്ലെസിസ്, ഹാഷിം അംല(ക്യാപ്റ്റന്‍), എ ബി ഡിവില്ലേഴ്‌സ്, ജെ പി ഡുമിനി, ഡാനെ വിലാസ് (വിക്കറ്റ് കീപ്പര്‍), സൈമണ്‍ ഹാമര്‍/ഡാനെ പീറ്റ്, കഗീസോ റബാഡ/കൈല്‍ അബോട്ട്, മോര്‍നി മോര്‍ക്കല്‍, ഇമ്രാന്‍ താഹിര്‍.

---- facebook comment plugin here -----

Latest