Connect with us

National

22ന് ഡല്‍ഹിയില്‍ കാറോടില്ല

Published

|

Last Updated

ന്യൂഡല്‍ഹി: പൊതു ഗതാതഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ വീണ്ടും കാര്‍ വിമുക്ത ദിനം ആചരിക്കുന്നു. ജനുവരി 22ന് ദേശീയ നഗരം മുഴുവന്‍ കാര്‍ ഫ്രീ ദിനമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. കഴിഞ്ഞ ഒക്ട. 22ന് കാര്‍വിമുക്തദിനം ആചരിച്ചിരുന്നു. ഇത് വിജയകരമായി നടപ്പക്കിയതിന്റെ പശ്ചാതലത്തിലാണ് ഡല്‍ഹി മുഴുവന്‍ ഉള്‍പ്പെടുത്തി വീണ്ടും കാര്‍ വിമുക്ത ദിനം ആചരിക്കാന്‍ ആം ആദ്മി സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. കഴിഞ്ഞ മാസം നടത്തിയ കാര്‍ വിമുക്ത ദിനം ചെങ്കോട്ട മുതല്‍ ഇന്ത്യാ ഗേറ്റ് വരെയുള്ള സ്ഥലങ്ങളായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. 60 ശതമാനത്തോളം മലിനീകരണം കുറക്കാന്‍ ഇത്‌കൊണ്ട് സാധിച്ചതായി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ജനുവരി 22ന് ഡല്‍ഹിയില്‍ വീണ്ടും കാര്‍ വിമുക്ത ദിനം ആചരിക്കും. താന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ സൈക്കിള്‍ ഉപയോഗിച്ചായിരിക്കും ഈ ദിവസത്തില്‍ ഓഫീസിലെത്തുകയെന്നും അദ്ദേഹം പറഞ്ഞു. ആരെയും നിര്‍ബന്ധിച്ച് കാര്‍വിമുക്ത ദിനം നടപ്പാക്കില്ല. അതേസമയം ഡല്‍ഹിയില്‍ താമസിക്കുന്ന പത്ത് ശതമാനം ജനങ്ങളെങ്കിലും ഈ നിര്‍ദേശം അംഗീകരിക്കുമെന്നും. ഇത് സര്‍ക്കാറിന്റെ വലിയ നേട്ടങ്ങളില്‍ ഒന്നായിരിക്കുമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. പെതു ഗതാഗത സംവിധാനങ്ങളും സൈക്കിള്‍ അടക്കമുള്ള മലിന്യ മുക്ത വാഹനങ്ങളുമായിരിക്കും കാര്‍ഫ്രീ ദിനത്തില്‍ ഉപയോഗിക്കുകയെന്ന് ഡല്‍ഹി ഗതാഗത മന്ത്രിയും അറിയിച്ചു. ഇത് ആരെയും നിര്‍ബന്ധിച്ച് നടപ്പാക്കില്ല. അതേസമയം കഴിഞ്ഞ കാര്‍ഫ്രീ ദിനങ്ങള്‍ ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.