ഛത്തീസ്ഗഡില്‍ നാല് വനിതാ നക്‌സലുകളെ സൈന്യം വധിച്ചു

Posted on: November 23, 2015 7:37 pm | Last updated: November 23, 2015 at 7:37 pm

maoists--621x414റായ്പുര്‍: ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ശക്തികേന്ദ്രമായ ബസ്തറില്‍ സംയുക്ത സൈനിക സംഘം നടത്തിയ ആക്രമണത്തില്‍ നാലു വനിതാ നക്‌സലുകളെ വധിച്ചു. സുക്മ-ദണ്ഡേവാഡ ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ അരണ്‍പൂരിലെ മാവോയിസ്റ്റ് ക്യാമ്പിനു നേരെയാണ് ആക്രമണം നടത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ നക്‌സല്‍ തലവനു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

കോണ്‍ഗ്രസ് നേതാക്കളായ വി സി ശുക്ല, മഹേന്ദ്ര കര്‍മ എന്നിവരുള്‍പ്പടെ 31 പേര്‍ മരിച്ച സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയാണു സൈന്യം വധിച്ചത്. നവംബര്‍ 13,19 തീയതികളില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ആറു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു.