ആട്ടിറച്ചി പാകം ചെയ്യാന്‍ വിസമ്മതിച്ചതിന് ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു

Posted on: November 21, 2015 7:50 pm | Last updated: November 21, 2015 at 7:50 pm

fireജബല്‍പൂര്‍: ആട്ടിറച്ചി പാകം ചെയ്യാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. ഷബ്‌നം എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയില്‍ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സംഭവമുണ്ടായത്.

ഇറച്ചിയുമായി വീട്ടിലെത്തിയ ഭര്‍ത്താവ് ലിയാഖത്ത് ഖാന്‍ പാകം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഷബ്‌നം വിസമ്മതിക്കുകയായിരുന്നു. ഇതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് ഷബ്‌നത്തെ മര്‍ദ്ദിച്ചവശയാക്കി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. അപകടമാണെന്നാണ് ലിയാഖത്ത് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഷബ്‌നം മരണത്തിന് മുമ്പ് പോലീസിനോട് കാര്യങ്ങള്‍ പറയുകയായിരുന്നു.