ഭീകരാക്രമണ ഭീഷണി: ബെല്‍ജിയം കനത്ത സുരക്ഷാ വലയത്തില്‍

Posted on: November 21, 2015 7:23 pm | Last updated: November 22, 2015 at 10:31 am
SHARE

belgiumബ്രസല്‍സ്: പാരീസ് മോഡല്‍ ഭീകരാക്രമണമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ബെല്‍ജിയം കനത്ത സുരക്ഷാ വലയത്തില്‍. തലസ്ഥാനമായ ബ്രസല്‍സിലെ മെട്രോ ട്രെയിന്‍ സ്‌റ്റേഷനുകള്‍ ഞായറാഴ്ച്ച വരെ അടച്ചു. പൊതുപരിപാടികള്‍ ഒഴിവാക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തലസ്ഥാനമായ ബ്രസല്‍സില്‍ മാത്രമാണ് ശക്തമായ സുരക്ഷാ സംവിധാനമൊരുക്കിയതെങ്കിലും രാജ്യവ്യാപകമായി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബെല്‍ജിയം പൗരനായ അബ്ദുല്‍ഹമീദ് അബൗദിയായിരുന്നു പാരീസ് ആക്രമണത്തിന്റെ സൂത്രധാരന്‍ ഇതും സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here