ഇസ്‌റാഈല്‍ ചാരന് യുഎസില്‍ ജയില്‍മോചനം

Posted on: November 20, 2015 7:11 pm | Last updated: November 20, 2015 at 7:11 pm
SHARE

JONATHAN POLLARD ISRAYEL SPYജോര്‍ദാന്‍: ചാരവൃത്തിക്ക് 30 വര്‍ഷമായി യുഎസില്‍ തടവില്‍ കഴിയുന്ന ഇസ്‌റാഈല്‍ പൗരനെ പരോളില്‍ വിട്ടയച്ചു. യുഎസ് നാവി ഇന്റലിജന്‍സ് ഓഫീസറായിരുന്ന ജോനാഥന്‍ പൊള്ളാര്‍ഡിനെയാണ് മോചിപ്പിച്ചത്. പൊള്ളാര്‍ഡിന്റെ മോചനത്തില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സന്തോഷം രേഖപ്പെടുത്തി.

യുഎസില്‍ നാവി ഓഫീസറായിരിക്കെ ഇസ്‌റാഈലിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി എന്ന കുറ്റത്തിന് പൊള്ളാര്‍ഡിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. പൊള്ളാര്‍ഡിന്റെ മോചനത്തിനായി ഇസ്‌റാഈല്‍ നിരന്തരമായി നടത്തിയ നീക്കങ്ങള്‍ക്ക് ഒടുവിലാണ് പരോള്‍ അനുവദിച്ചത്. അതേസമയം, അഞ്ച് വര്‍ഷം യുഎസ് വിട്ട് പോകരുതെന്ന ഉപാധിയോടെയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. ഇത് നീക്കിക്കിട്ടാന്‍ ഇസ്‌റാഈല്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

1986ലാണ് പൊള്ളാര്‍ഡ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 1990ല്‍ പൊള്ളാര്‍ഡ് തങ്ങളുടെ ഏജന്റാണെന്ന് ഇസ്‌റാല്‍ സ്ഥിരീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here