വെെറ്റ്ഹൗസ് ബോംബ് വെച്ച് തകര്‍ക്കുമെന്ന് എെഎസ് ഭീഷണി

യുഎസില്‍ നടത്താന്‍ ഉദ്ദേശിക്കുന്നത് ഫ്രാന്‍സില്‍ നടത്തിയതിനേക്കാള്‍ ഭീകരമായ ആക്രമണം.
Posted on: November 20, 2015 3:35 pm | Last updated: November 20, 2015 at 3:35 pm
SHARE

white house

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് ബോംബ് വെച്ച് തകര്‍ക്കുമെന്ന ഭീഷണിയുമായി ഐസ് സന്ദേശം. ഫ്രാന്‍സില്‍ നടത്തിയതിനേക്കാള്‍ ഭീകരമായ ആക്രമണം വൈറ്റ് ഹൗസിന് നേരെ ഉണ്ടാകുമെന്ന് ഇറാഖിലെ ഐഎസ് ഭീകരര്‍ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറയുന്നു. ആറ് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

നേത്തെ ന്യൂയോര്‍ക്ക് തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നായി ചിത്രീകരിച്ച് ഐസ് വീഡിയോ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വൈറ്റ്ഹൗസ് തകര്‍ക്കുമെന്ന ഭീഷണി നടത്തിയിരിക്കുന്നത്. അതേസമയം, പാരീസ് മോഡല്‍ ആക്രമണം സംബന്ധിച്ച് വിശ്വസനീയമായ ഒരു സൂചനയും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് യുഎസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ തലവന്‍ ജയിംസ് കോമി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here