പി.കെ.രാഗേഷിനു പിന്നില്‍ പ്രവര്‍ത്തിച്ചതു കോണ്‍ഗ്രസുകാരെന്ന് കെ സുധാകരന്‍

Posted on: November 20, 2015 1:49 pm | Last updated: November 20, 2015 at 1:49 pm
SHARE

k sudakaranകണ്ണൂര്‍: കോണ്‍ഗ്രസ് വിമതനായിരുന്ന പി.കെ.രാഗേഷിനു പിന്തുണ നല്‍കിയത് പാര്‍ട്ടിയിലെ ചിലര്‍ തന്നെയാണെന്ന ഗുരുതര ആരോപണവുമായി കെ.സുധാകരന്‍ രംഗത്ത്. രാഗേഷിനു വേണ്ടി ആരൊക്കെ പ്രവര്‍ത്തിച്ചു എന്ന് ആവര്‍ത്തിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിട്ടും അദ്ദേഹം ആരുടെയും പേര് പറയാന്‍ സുധാകരന്‍ തയാറായില്ല. താന്‍ പറഞ്ഞിട്ടുവേണോ ഇതറിയാനെന്നും ചന്ദ്രനെ ചൂണ്ടി ഇതു ചന്ദ്രനാണെന്നു പറയേണ്ട ആവശ്യമുണ്ടോ എന്നും സുധാകരന്‍ ചോദിച്ചു. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഗേഷിനെ സംസ്ഥാനം മുഴുവന്‍ അറിയാന്‍ കാരണം മാധ്യമങ്ങള്‍ നല്‍കിയ അമിത പ്രാധാന്യമാണ്. കേരളത്തിലെ മറ്റ് ഏത് വിമതനു മാധ്യമങ്ങള്‍ ഇത്രപ്രാധാന്യം കൊടുത്തു. രാഗേഷ് വിമത പ്രവര്‍ത്തനം നടത്തി മൂന്ന് സീറ്റുകള്‍ കോണ്‍ഗ്രസിനു നഷ്ടമായി. രാഗേഷ് ജയിച്ച വാര്‍ഡിനു പുറമേ മറ്റ് രണ്ടു വാര്‍ഡുകളില്‍ കൂടി വിമതന്‍ കാരണം യുഡിഎഫ് സ്ഥാനാര്‍ഥി തോറ്റു. മാധ്യമങ്ങള്‍ നല്‍കിയ അമിത പ്രാധാന്യത്തിന്റെ ഹാംഗ്ഓവറിലാണ് ആ ചെറുപ്പക്കാരന്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്തതെന്നും സുധാകരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here