ഇരട്ട പൗരത്വം തെളിയിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി

Posted on: November 19, 2015 4:10 pm | Last updated: November 20, 2015 at 11:16 am
SHARE

rahul gandi nന്യൂഡല്‍ഹി: തനിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണം തെളിയിക്കാന്‍ ബിജെപിക്ക് രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി. ഏത് ഉന്നത ഏജന്‍സിയെ വെച്ചുകൊണ്ടുള്ള അന്വേഷണം നേരിടാനും താന്‍ തയ്യാറാണ്. തെളിയിച്ചാല്‍ ശിക്ഷ സ്വീകരിക്കാന്‍ തയ്യാറാണ്. ബിജെപി ആര്‍എസ്എസ് നേതൃത്വമാണ് തനിക്കെതിരായ ആരോപണത്തിന് പിന്നിലുള്ളത്. ഇത്തരം ആരോപണങ്ങള്‍ കൊണ്ടൊന്നും ആര്‍എസ്എസ് വിരുദ്ധ പോരാട്ടം അവസാനിപ്പിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ ഇരട്ട പൗരത്വ ആരോപണവുമായി രംഗത്ത് വന്നത്. രാഹുല്‍ ഗാന്ധി ആദായ നികുതി അടച്ച രേഖയാണ് സുബ്രഹ്മണ്യം സ്വാമി തെളിവായി കൊണ്ടുവന്നിരുന്നത്. എന്നാല്‍ ഈ രേഖകളിലും ചില അവ്യക്തതകളുണ്ടെന്നാണ് പുതിയ വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here