കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫിന്

Posted on: November 19, 2015 2:58 pm | Last updated: November 19, 2015 at 2:58 pm
SHARE

congress-league.കാസര്‍കോട്:ആകാംക്ഷയുടെ മുള്‍മുനയില്‍ നിന്ന നിമിഷങ്ങളുടെ ക്ലൈമാക്‌സില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫിന്. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത ജില്ലാ പഞ്ചായത്തില്‍ രണ്ട് ബിജെപി അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നിന്നതോടെയാണ് യുഡിഎഫ് അധികാരത്തിലെത്തിയത്. മുസ്ലിംലീഗിലെ എജിസി ബഷീര്‍ ആണ് പ്രസിഡന്റ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബഷീറിന് എട്ടും സിപിഎമ്മിന്റെ വി പി പി മുസ്തഫക്ക് ഏഴും വോട്ടുകള്‍ ലഭിച്ചു.

മുസ്ലിംലീഗ് പ്രതിനിധി പ്രസിഡന്റാവുന്നത് തടയാന്‍ സിപിഎം സ്ഥാനാര്‍ഥിയെ പിന്തുണക്കാന്‍ തയ്യാറാണെന്ന് ബിജെപി പറഞ്ഞിരുന്നു. എന്നാല്‍ ബിജെപി പിന്തുണ സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് സിപിഎം നിലപാടെടുക്കുകയായിരുന്നു. ബിജെപി പിന്തുണയോടെ ജയിച്ചാല്‍ സ്ഥാനം രാജിവെക്കുമെന്നും സിപിഎം അറിയിച്ചിരുന്നു. ഇതിന് ശേഷം വ്യാഴാഴ്ച്ച കാലത്താണ് ബിജെപി നിലപാട് മാറ്റിയത്.