നഗരസഭാ സാരഥികള്‍ അധികാരമേറ്റു

Posted on: November 19, 2015 5:36 am | Last updated: November 18, 2015 at 10:36 pm
SHARE

കാസര്‍കോട്: ജില്ലയിലെ മൂന്നുനഗരസഭകളിലും ചെയര്‍മാന്‍, വൈസ്‌ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. കാസര്‍കോട് മുന്‍സിപാലിറ്റിയില്‍ ബീഫാത്തിമ ഇബ്‌റാഹിം, കാഞ്ഞങ്ങാട് മുന്‍സിപാലിറ്റിയില്‍ വി വി രമേശന്‍, നീലേശ്വരത്ത് പ്രൊഫ. കെ പി ജയരാജന്‍ എന്നിവരെ അധ്യക്ഷന്മാരായി നഗരസഭാ കൗണ്‍സിലര്‍മാര്‍ തിരഞ്ഞെടുത്തു. വൈസ്‌ചെയര്‍പേഴ്‌സണ്‍മാരായി കാസര്‍കോട് എല്‍ എ മഹമ്മൂദ്, കാഞ്ഞങ്ങാട് എല്‍ സുലൈഖ നീലേശ്വരത്ത് വി ഗൗരി എന്നിവരെ തിരഞ്ഞെടുത്തു.
പുതിയ ചെയര്‍മാന്‍മാര്‍ വരണാധികാരികള്‍ക്കുമുന്നില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈസ്‌ചെയര്‍പേഴ്‌സണ്‍മാര്‍ ചെയര്‍മാന്‍മാര്‍ക്കു മുന്നിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വോട്ടെടുപ്പ് നടപടികള്‍ വരണാധികാരികളും മുന്‍സിപ്പല്‍ സെക്രട്ടറിമാരും നിയന്ത്രിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here