താമരശ്ശേരിയില്‍ സ്വകാര്യ ബസ്സ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് യാത്രക്കാരി മരിച്ചു

Posted on: November 18, 2015 8:11 pm | Last updated: November 18, 2015 at 8:11 pm
SHARE
മറിയം
മറിയം

താമരശ്ശേരി: റോഡിലേക്ക് മുറിഞ്ഞുവീണ മരക്കമ്പ് വെട്ടിക്കുന്നതിനിടെ സ്വകാര്യ ബസ്സ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് യാത്രക്കാരി മരിച്ചു. 30 പേര്‍ക്ക് പരുക്ക്. ഉണ്ണികുളം വള്ളിയോത്ത് കണ്ണോറകുഴിയില്‍ പരേതനായ അഹമ്മദിന്റെ ഭാര്യ മറിയം(63) ആണ് മരിച്ചത്.
സംസ്ഥാന പാതയില്‍ തച്ചംപൊയില്‍ അങ്ങാടിക്ക് സമീപം ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു അപകടം. കൊയിലാണ്ടി താമരശ്ശേരി റൂട്ടിലോടുന്ന എ ബി ടി ബസ്സ് താമരശ്ശേരി ഭാഗത്തേക്ക് വരുന്നതിനിടെ റോഡരികിലെ ഉണങ്ങിയ മരത്തിന്റെ കൊമ്പ് ബസ്സിന് മുന്നിലേക്ക് വീഴുകയായിരുന്നു. രക്ഷപ്പെടാനായി പെട്ടന്ന് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട ബസ്സ് റോഡിന്റെ മറുവശത്തുള്ള ഉണങ്ങിയ മരത്തില്‍ ഇടിച്ച് നിന്നു. ബസ്സിലെ ജീവനക്കാരും യാത്രക്കാരും ഉള്‍പ്പെടെയുള്ള 31 പേരെ നാട്ടുകാരും പോലീസും ചേര്‍ന്ന് കിട്ടിയ വാഹനങ്ങളില്‍ താമരശ്ശേരി താലൂക്കാശുപത്രിയിലെത്തിച്ച് പ്രാധമിക ചികിത്സ നല്‍കുകയും പരിസരത്തെ ആശുപത്രികളില്‍നിന്നും മറ്റും ആമ്പുലന്‍സുകള്‍ എത്തിച്ചും ടാക്‌സി വാഹനങ്ങളിലുമായി മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ചികിത്സയിലിരിക്കെ ഉച്ചക്ക് മൂന്നരയോടെയാണ് മറിയം മരിച്ചത്. മക്കള്‍: ശമീര്‍, അഷ്‌റഫ്, മൈമൂനത്ത്, റൈഹാനത്ത്. മയ്യിത്ത് നിസ്‌കാരം ഇന്ന് ഉച്ചയോടെ വള്ളിയോത്ത് ജുമുഅ മസ്ജിദില്‍.

LEAVE A REPLY

Please enter your comment!
Please enter your name here