Connect with us

Palakkad

ശാസ്‌ത്രോത്സവത്തിന് തുടക്കമായി

Published

|

Last Updated

പാലക്കാട്: ശാസ്ത്രം വളര്‍ന്നിട്ടും അന്ധവിശ്വാസങ്ങള്‍ക്ക് പിറകെ പോകുന്നവരാണ് ആധുനിക തലമുറയെന്നും അതിനുദാഹരണമാണ് കൊല്ലത്ത് മന്ത്രവാദംമൂലം യുവതി മരിക്കാനിടയായ സംഭവമെന്ന് ഷാഫി പറമ്പില്‍ എം എല്‍ എ പറഞ്ഞു.
ബി ഇ എം എച്ച് എസ് സ്‌കൂളില്‍ പാലക്കാട് റവന്യു ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എല്‍ എ പാലക്കാട് ജില്ലാ ശാസ്‌ത്രോത്സവത്തിലും കലോത്സവത്തിലും ഒന്നാം സ്ഥാനത്തെത്തട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി വിശിഷ്ടാതിഥിയായിരുന്നു. നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ രാജേശ്വരി ജയപ്രകാശ്, വി എച്ച് എസ് സി അസിസ്റ്റന്റ് ഡയറക്ടര്‍ പി മുഹമ്മദ്കുട്ടി, ആര്‍ എം എസ് എ ജില്ലാ പ്രോജക്ട് ഓഫീസര്‍ കെ.പ്രേംകുമാര്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ കെ എം ഉണ്ണികൃഷ്ണന്‍, പാലക്കാട് ഡി ഇ ഒ കെ രാജന്‍, ബി ഇ എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആഷി ജോണ്‍, ബി ഇ എം ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മുരളി ഡെന്നീസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ അബൂബക്കര്‍ സ്വാഗതവും സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ ആര്‍, വേണു ആലത്തൂര്‍ നന്ദിയും പറഞ്ഞു.
ഇന്നും നാളെയും ശാസ്ത്രമേള തുടരും ബി ഇ എം എച്ച്, എസ്, ജി എം എം ജി എച്ച് എസ് എസ്, പി എം ജി എച്ച് എസ് എസ്, ഐ ടി അറ്റ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നാല് വേദികളിലായാണ് മേള നടക്കുന്നത്. പ്രവര്‍ത്തി പരിചയമേള ബി ഇ എം എച്ച് സ്‌കൂളിലാണ് നടക്കുന്നത്.
വിദ്യാര്‍ഥികളുടെ കഴിവും ഭാവനയും ഇഴചേര്‍ന്ന് മനോഹരമായ വസ്തുക്കളാണ് കുട്ടികള്‍ മെനഞ്ഞെടുത്തത്. സ്റ്റഫ്ഡ് സോഫ്ട് ടോയ്‌സ് വിഭാഗത്തില്‍ നായക്കുട്ടി, കുരങ്ങന്‍, പാവക്കുട്ടികള്‍ എന്നിവങ്ങനെ വിവിധ കൗതുക വസ്തുക്കല്‍, പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് വിവിധ ശില്പങ്ങളും കുട്ടികളുടെ കരവിരുതില്‍ രൂപം കൊണ്ടു.
ചിരട്ടകൊണ്ട് ഫഌവര്‍ വേസ്, സ്പൂണ്‍, തവി, നിലവിളക്ക്, എന്നിവങ്ങനെ കൗതുകകരമായ വസ്തുക്കള്‍, വിവിധയിനം കളറുള്ള ചോക്കുകള്‍, സ്‌പോഞ്ച് കൊണ്ട് പാവക്കുട്ടികള്‍, ചരടുകൊണ്ട് വോളിബോള്‍ നെറ്റ്, ടെന്നീസ് നെറ്റ് എന്നിവയും കുട്ടികളുടെ മത്സര ഇനങ്ങളായിരുന്നു.

---- facebook comment plugin here -----

Latest