ഡിജിപി ജേക്കബ് തോമസിനെതിരെ നടപടി വേണ്ടെന്ന് പറഞ്ഞിട്ടില്ല: ആഭ്യന്തരമന്ത്രി

Posted on: November 17, 2015 12:44 pm | Last updated: November 17, 2015 at 1:58 pm
SHARE

chennithalaതിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെ നടപടി വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജേക്കബ് തോമസിന്റെ വിശദീകരണത്തിന് ശേഷം മാത്രമേ തുടര്‍നടപടികളെക്കുറിച്ച് ആലോചിക്കൂവെന്നും അദ്ദേഹം അറിയിച്ചു.

ഡിജിപി ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി വേണ്ടെന്ന് മുഖ്യമന്ത്രിയെ അദ്ദേഹം അറിയിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. അന്തിമ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളുമെന്ന് ചെന്നിത്തല വ്യക്തമാക്കിയെന്നുമായിരുന്നു വാര്‍ത്ത. ഇതാണ് ആഭ്യന്തരമന്ത്രി നിഷേധിച്ചത്.