തമിഴ്‌നാട്ടില്‍ മഴ ശമിക്കുന്നു; മരണം 71 ആയി

Posted on: November 17, 2015 10:47 am | Last updated: November 17, 2015 at 5:29 pm
SHARE

chennai-rain-iaf-rescue_

ചെന്നൈ: തമിഴ്‌നാട്ടില്‍ ദിവസങ്ങളായി തുടരുന്ന മഴയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 70 കടന്നു. തലസ്ഥാന നഗരിയായ ചെന്നൈയിലാണ് മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. നഗരത്തിന്റെ ഭൂരിഭാഗം പ്രദേശവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പെങ്കിലും ഇന്ന് മഴയ്ക്ക് കുറവുണ്ട്. 71 പേര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരം. ഒഴുക്കില്‍പ്പെട്ടും മതിലിടിഞ്ഞുമാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കനത്ത മഴയെത്തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ അവധി ഇ്‌നും തുടരും. അണ്ണാ സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ദുരിത ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. 12 കുട്ടികളടക്കം 22 പേരെ ഹെലികോപ്റ്റര്‍ മാര്‍ഗം ഇന്നലെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി ജയലളിതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. 500 കോടി രൂപ സര്‍ക്കാര്‍ ദുരിതാശ്വാസത്തിനായി നീക്കിവച്ചതായി ജയലളിത മന്ത്രിസഭാ യോഗത്തിന് ശേഷം അറിയിച്ചു. മഴക്കെടുതിയെത്തുടര്‍ന്ന് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 4 ലക്ഷം രൂപ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

രണ്ട് ദിവസമായി സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വൈദ്യുതിയില്ല. അണക്കെട്ടുകളിലെ ജലനിരപ്പ് ഉള്‍ക്കൊള്ളാവുന്നതിന്റെ 70 ശതമാനം കടന്നതായി ജലവിഭവ വകുപ്പ് അറിയിച്ചു. കനത്ത മഴയെത്തുടര്‍ന്ന പച്ചക്കറിത്തോട്ടങ്ങള്‍ വ്യാപകമായി നശിച്ചതിനാല്‍ പച്ചക്കറികള്‍ക്ക് വില വര്‍ധിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here