യു എ ഇ മുന്‍നിരക്കാര്‍; 44 പ്രതിഭകളെ ആദരിച്ചു

Posted on: November 16, 2015 8:37 pm | Last updated: November 17, 2015 at 8:15 pm
SHARE
യു എ ഇയിലെ 44 പ്രതിഭകളെ ആദരിക്കുന്ന ചടങ്ങിന് യു എ ഇ വൈസ് പ്രസിഡന്റും  പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എത്തുന്നു
യു എ ഇയിലെ 44 പ്രതിഭകളെ ആദരിക്കുന്ന ചടങ്ങിന് യു എ ഇ വൈസ് പ്രസിഡന്റും
പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എത്തുന്നു

ദുബൈ: വിവിധ മേഖലകളില്‍ രാജ്യത്തിന് നിസ്തുല സേവനമര്‍പിച്ച 44 വ്യക്തിത്വങ്ങളെ ദുബൈയില്‍ ആദരിച്ചു. യു എ ഇ പയനീര്‍സ് എന്ന പേരിലുള്ള ആദരിക്കല്‍ ചടങ്ങ് ജുമൈറ മിന സലാമില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തിലാണ് നടന്നത്. രണ്ടാമത് എഡിഷനാണ് ഇന്നലെ നടന്നത്. യു എ ഇ സമൂഹത്തിന് വിദ്യാഭ്യാസം, ആരോഗ്യം, കണ്ടുപിടുത്തം, സാങ്കേതികം, കായികം, കല, സാംസ്‌കാരികം തുടങ്ങി വിവിധ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയവരെയാണ് ആദരിച്ചത്. 44-ാമത് ദേശീയ ദിനത്തിന്റെ മുന്നോടിയായാണ് പരിപാടികള്‍ ഒരുക്കിയത്.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും നിരവധി ഉന്നത വ്യക്തിത്വങ്ങളും പങ്കെടുത്തു.
ആദരിക്കപ്പെട്ട വ്യക്തിത്വങ്ങള്‍:
അഹ്മദ് ഖലീഫ അല്‍ സുവൈദി: യു എ ഇ രൂപീകൃതമായ ശേഷമുള്ള ആദ്യ മന്ത്രിസഭയിലെ വിദേശകാര്യമന്ത്രി.
ശൈഖ ബുദൂര്‍ അല്‍ ഖാസിമി: ഇന്റര്‍നാഷണല്‍ പബ്ലിഷിംഗ് പാനലിലെ ആദ്യ അറബ് വനിത.
ജുമാ അല്‍ മാജിദ്: കൈയെഴുത്ത് പ്രതികള്‍ സംരക്ഷിക്കുന്നതിന് യു എ ഇയിലെ ആദ്യകേന്ദ്രം തുടങ്ങിയ വ്യക്തി.
അലി ബു ജാസിം: ആദ്യ അന്തര്‍ദേശീയ റഫറി.
ഹസ്സ ലൂത്ത: ആദ്യ ടെലിവിഷന്‍ ഡയറക്ടറായ വനിത.
അഹ്മദ് ഉബൈദ് അല്‍ മസ്‌റൂഈ: ആദ്യ റേഡിയോ അവതാരകന്‍.
ഡോ. സൈനബ് അബ്ദുല്‍ ഖാസിം: ആദ്യ ഗൈനക്കോളജി ഡോക്ടര്‍.
ഫാത്വിമ അല്‍ കഅബി: ഏറ്റവും കുറഞ്ഞ പ്രായമുള്ള ശാസ്ത്രജ്ഞ.
സാലം ഇബ്‌റാഹീം മുഹമ്മദ് ബിന്‍ ദര്‍വീശ്: ആദ്യ അധ്യാപകന്‍.
അബ്ദുല്‍ വഹാബ് അല്‍ ദിവാനി: ആദ്യ കപ്പിത്താന്‍.
അഹ്മദ് മുഖ്താര്‍: ബ്രെയ്‌ലി ലിപിയില്‍ പഠിപ്പിച്ച ആദ്യ അധ്യാപകന്‍ തുടങ്ങി വ്യത്യസ്ത മേഖലയില്‍ മികവ് തെളിയിച്ച വ്യക്തിത്വങ്ങളെയാണ് ആദരിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here