10 ലക്ഷത്തിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഗ്യാസ് സബ്‌സിഡി റദ്ദാക്കും

Posted on: November 14, 2015 8:47 pm | Last updated: November 14, 2015 at 8:47 pm
SHARE

lpgഹൈദരാബാദ്: 10 ലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് എല്‍പിജി സബ്‌സിഡി റദ്ദാക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. നിരവധി അനധികൃത ഗ്യാസ് കണക്ഷനുകളാണ് രാജ്യത്തുള്ളത്. ഇത് റദ്ദാക്കിയാല്‍ ആയിരക്കണക്കിന് കോടി രൂപ ലാഭമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 10 ലക്ഷം രൂപയിലധികം വാര്‍ഷിക വരുമാനമുള്ളവരുടെ സബ്‌സിഡി റദ്ദാക്കിയാല്‍ 30 ലക്ഷം പേരുടെ സബ്‌സിഡി റദ്ദാവും. ഇത് പാവപ്പെട്ടവര്‍ക്ക് ലഭ്യമാക്കാനാവുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.