അണ്ണാമലൈ യൂനിവേഴ്‌സിറ്റിയില്‍ വിദൂരപഠനം

Posted on: November 14, 2015 11:28 am | Last updated: November 14, 2015 at 11:29 am
SHARE

ANNAMALAI UNIVERSITYതമിഴ്‌നാട്ടിലെ അണ്ണാമലൈ യൂനിവേഴ്‌സിറ്റി 2015-16 അധ്യയന വര്‍ഷത്തില്‍ വിദൂര വിദ്യാഭ്യാസം വഴി നടപ്പിലാക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ ആലപ്പുഴ, കോഴിക്കോട്, കൊച്ചി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, കൊല്ലം, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ സ്റ്റ്ഡി സെന്ററുകള്‍ നിലവിലുണ്ട്.
മുഴുവന്‍ വിഷയങ്ങളിലും ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ ലഭ്യമാണ്. പി ജി ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഐ ടി അധിഷ്ഠിത കോഴ്‌സുകളും എം ബി എ പ്രോഗ്രാമുകളും ലഭിക്കും. ലൈബ്രറി സയന്‍സില്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ അണ്ണാമലൈ യൂനിവേഴ്‌സിറ്റി നടപ്പാക്കിവരുന്നു.
അപേക്ഷാഫോറവും വിശദ വിവരങ്ങളും ംംം.മിിമാമഹമശൗിശ്‌ലൃശെ്യേ.മര.ശി വെബ്‌സൈറ്റില്‍ ലഭിക്കും. സഹായത്തിന് 0495 2744877

ഗ്രാമ വികസനത്തില്‍ വിദൂരപഠനം
ഹൈദരാബാദ് നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റൂറല്‍ ഡവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്ത് രാജ് നടത്തുന്ന ദ പോസ്റ്റ് ഗ്രാജ്‌വേറ്റ് ഡിപ്ലോമ ഇന്‍ സസ്‌റ്റൈയിനബിള്‍ റൂറല്‍ ഡവലപ്‌മെന്റ് (ജഏഉടഞഉ), പി ജി ഡിപ്ലോമ ഇന്‍ ട്രൈബല്‍ ഡവലപ്‌മെന്റ് മാനേജ്‌മെന്റ് എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ ംംം.ിശൃറ.ീൃഴ.ശി ലഭിക്കും. അവസാന തീയതി ഈ മാസം 30.

LEAVE A REPLY

Please enter your comment!
Please enter your name here