സര്‍ക്കാരിന് തുടരാന്‍ അര്‍ഹതയില്ല: കോടിയേരി

Posted on: November 11, 2015 3:22 pm | Last updated: November 11, 2015 at 3:22 pm

kodiyeriതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് തുടരാനുള്ള ധാര്‍മ്മികാവകാശം ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറല്ല. യുഡിഎഫിനേക്കാള്‍ മൂന്നേകാല്‍ ലക്ഷം വോട്ടുകള്‍ എല്‍ഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടി. 2004ല്‍ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് എ കെ ആന്റണി രാജിവച്ചത് പോലെ രാജിവയ്ക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകാണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കേരളത്തില്‍ ആര്‍എസ്എസ് ഉയര്‍ത്തിയ വെല്ലുവിളി നേരിടുന്നതിന് പകരം മൃദു ഹിന്ദുത്വ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ഘര്‍ വാപസിപോലുള്ള പ്രശ്‌നങ്ങളില്‍ ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ഇന്ത്യ മുഴുവന്‍ ഗോവധം നിരോധിക്കണമെന്ന ദിഗ് വിജയ്‌സിങ്ങിന്റെ പ്രസ്താവനയ്‌ക്കെതിരെ ഒരു കോണ്‍ഗ്രസ് നേതാവ് പോലും പ്രതികരിച്ചില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി.