ജാമിഅതുല്‍ ഹിന്ദ് ബിരുദ ദാന സമ്മേളനം നാളെ കോട്ടക്കലില്‍

Posted on: November 11, 2015 12:06 am | Last updated: November 11, 2015 at 12:06 am
SHARE

മലപ്പുറം: ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയുടെ പ്രഥമ ബിരുദദാന സമ്മേളനം നാളെ കോട്ടക്കല്‍ പി എം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പതിന് വൈലത്തൂര്‍ യൂസുഫ് കോയ തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെയാണ് സമ്മേളനത്തിന് തുടക്കമാകുക. കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍ പ്രാര്‍ഥന നിര്‍വഹിക്കും. കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സി മുഹമ്മദ് ഫൈസി, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍, ഡോ. അബ്ദുല്‍ഹകീം അസ്ഹരി, ഫാറൂഖ് നഈമി കൊല്ലം വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
ഉച്ചക്ക് രണ്ടിന് ജാമിഅതുല്‍ ഹിന്ദ് വിഭാവനം ചെയ്യുന്ന സര്‍വകലാശാല എന്ന ചര്‍ച്ചക്ക് ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് നേതൃത്വം നല്‍കും. കോടമ്പുഴ ബാവ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. നാലിന് ആരംഭിക്കുന്ന പൊതു സമ്മേളനത്തില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ബിരുദദാന ചടങ്ങിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ പ്രസംഗിക്കും.