ചിക്കന്‍ ഗുനിയ പിടിച്ച് മലയാളി മരിച്ചു

Posted on: November 10, 2015 7:10 pm | Last updated: November 10, 2015 at 7:10 pm
SHARE

gulf deathജിദ്ദ: കാളികാവ് ഉദരംപൊയില്‍ സ്വദേശി മാഞ്ചീരിക്കാടന്‍ ശുഹൈബ് (24) തിങ്കളാഴ്ച്ച ജിദ്ദയില്‍ മരണപ്പെട്ടു. മൂന്നു മാസം മുമ്പ് വീട്ടു ഡ്രൈവര്‍ വിസയില്‍ ജിദ്ദയിലെത്തിയ യുവാവ് അസുഖ ബാധിതനായാണു ഇവിടെയെത്തിയതെന്നറിയുന്നു. വേണ്ടത്ര വിശ്രമം ലഭിക്കാതെ, വിസ സ്റ്റാമ്പ് ചെയ്തു കിട്ടിയ ഉടനെ സൗദിയിലേക്കു പുറപ്പെടുകയായിരുന്നു.
അവിവാഹിതനായ ശുഹൈബ് ഉമ്മ പുല്ലാനി ബീവിയുടെ ഏക മകനാണ്. ഇപ്പോള്‍ മഹജര്‍ ആശുപത്രിയിലുള്ള മയ്യിത്ത് ചൊവ്വാഴ്ച്ച രുവൈസില്‍ സംസ്‌കരിക്കുമെന്നു സഹോദരന്‍ നാസര്‍, പിതൃ സഹോദരന്‍ റസാക് എന്നിവര്‍ അറിയിച്ചു.