കോട്ടക്കലില്‍ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു

Posted on: November 8, 2015 5:42 pm | Last updated: November 8, 2015 at 8:06 pm

accidentകോട്ടക്കല്‍: നിയന്ത്രണം വിട്ട കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. മൂന്ന് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കോട്ടക്കല്‍ പുത്തൂരില്‍ ഞായറാഴ്ച വൈകീട്ടാണ് അപകടം. മലപ്പുറം അമരംബലം മഞ്ഞപ്പുള്ളി മുഹമ്മദ് (55) ആണ് മരിച്ചത്.

തിരഞ്ഞെടുപ്പ് വിജയാഘോഷം കാണാന്‍ വേണ്ടി റോഡരികില്‍ തടിച്ചുകൂടിയവര്‍ക്ക് ഇടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്ന് വരികയായിരുന്നു കാര്‍.