Connect with us

National

നിതീഷ് കുമാറിന് നരേന്ദ്രമോദിയുടെ അഭിനന്ദനം

Published

|

Last Updated

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ മുഖ്യമന്ത്രി നിതീഷ് കുമാറിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. ട്വിറ്ററിലൂടെയാണ് മോദി അഭിനന്ദനം അറിയിച്ചത്. ഫോണില്‍ വിളിച്ചും അദ്ദേഹം അഭിനന്ദനം അറിയിച്ചു. പ്രധാനമന്ത്രിയെ നിതീഷ് നന്ദി അറിയിക്കുകയും ചെയ്തു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും നിതീഷിനെ അഭിനന്ദിച്ചു. ഐതിഹാസിക വിജയം നേടിയ നിതീഷിനെ അഭിനന്ദിക്കുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും നിതീഷിനെ അഭിനന്ദിച്ചു. സഹിഷ്ണുത വിജയിച്ചെന്നും അസഹിഷ്ണുത പരാജയപ്പെട്ടെന്നും മമത ട്വിറ്ററില്‍ കുറിച്ചു.

---- facebook comment plugin here -----

Latest