തോല്‍വി ഉമ്മന്‍ചാണ്ടിക്കും മാണിക്കും കരണത്തേറ്റ അടിയെന്ന് വിഎസ്

Posted on: November 7, 2015 12:36 pm | Last updated: November 7, 2015 at 12:36 pm
SHARE

vs achuthanandanതിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് ഫലം ഉമ്മന്‍ചാണ്ടിക്കും അഴിമതി വീരനായ കെ എം മാണിക്കും കരണത്തേറ്റ അടിയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഫാസിസത്തെ പ്രതിരോധിക്കാന്‍ ഇടത് പക്ഷത്തിന് മാത്രമേ കഴിയൂ എന്ന് മതന്യൂനപക്ഷങ്ങള്‍ തിരിച്ചറിഞ്ഞുവെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിക്കുന്നു.

തിരഞ്ഞെടുപ്പിന്റെ സന്ദേശം മനസ്സിലാക്കി ജനതാദള്‍, ആര്‍എസ്പി തുടങ്ങിയ കക്ഷികള്‍ ഇടത് മുന്നണിയിലേക്ക് തിരിച്ച് വരണമെന്നും വിഎസ് ആവശ്യപ്പെട്ടു. വര്‍ഗീയ പ്രചരണത്തിലൂടെയും പണമൊഴുക്കിയുമാണ് ചില പോക്കറ്റുകളില്‍ ബിജെപി നേട്ടമുണ്ടാക്കിയതെന്നും ഇത് വലിയ കാര്യമായി പരിഗണിക്കേണ്ടതില്ലെന്നും വി എസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here