തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് പരസ്യ പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. എറണാംകുളത്ത് കോണ്‍ഗ്രസിന്റെ ഉത്തരവാദപ്പെട്ട നേതാക്കള്‍ സീറ്റ് വിഭജനം സംബന്ധിച്ച് പരസ്യ ചര്‍ച്ച നടത്തിയത് ഉചിതമായില്ല. ഇത്തരം പ്രസ്താവനകള്‍ പ്രവര്‍ത്തകരെ നിരാശപ്പെടുത്തും. അഭിപ്രായമുള്ളവര്‍ക്ക് തിരഞ്ഞെടുപ്പ്ഫലം വിശകലനം ചെയ്യാനായി ചേരുന്ന കെ.പി.സി.സി.യുടെ യോഗത്തില്‍ അത് പറയാമെന്നും സുധീരന്‍ വ്യക്തമാക്കി.