റെനോ ഡസ്റ്ററിന് വന്‍ വിലക്കിഴിവ്

Posted on: November 5, 2015 6:43 pm | Last updated: November 5, 2015 at 6:43 pm

dusterഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ജനപ്രിയ മോഡലായ ഡസ്റ്ററിന് വന്‍ വിലക്കിഴിവ്. ഡസ്റ്ററിന്റെ 84 ബി എച്ച് പി വകഭേദത്തിന് 45,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് അല്ലെങ്കില്‍ 4.99 ശതമാനം പലിശനിരക്കില്‍ വായ്പ ലഭിക്കും. എക്‌സ്‌പ്ലോര്‍ എഡിഷന്‍ ഒഴികെയുള്ള എല്ലാ ഡസ്റ്റര്‍ വകഭേദങ്ങള്‍ക്കും 35,000 രൂപയുടെ വിലക്കിഴിവുണ്ട്. കോര്‍പറേറ്റ് ഡിസ്‌കൗണ്ട് ആയി 6,000 രൂപയും അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് നേടാം.

ജൂലൈ 2012 ലാണ് റെനോ ഡസ്റ്ററിനെ ഇന്ത്യന്‍ വിപണിയിലെത്തിച്ചത്. പുറത്തിറങ്ങിയതു മുതല്‍ റെനോയുടെ ബെസ്റ്റ് സെല്ലറാണ് ഡസ്റ്റര്‍ . ഇതിനോടകം 1.25 ലക്ഷത്തിലേറെ ഡസ്റ്റര്‍ ഇന്ത്യന്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. നാല് വീല്‍ െ്രെഡവുള്ള ഡസ്റ്റര്‍ 2014 സെപ്റ്റംബറില്‍ വിപണിയിലെത്തി. പെട്രോള്‍ , ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളുണ്ട്.