മുസ്‌ലിമായതിന്റെപേരില്‍ ഷാരൂഖ് ഖാനെ വേട്ടയാടരുതെന്ന് ശിവസേന

Posted on: November 4, 2015 7:38 pm | Last updated: November 5, 2015 at 12:46 pm
SHARE

sharukh.jpg.image.784.410മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന് പിന്തുണയുമായി ശിവസേന രംഗത്ത്. ഷാരൂഖ് മുസ്‌ലിമായതുകൊണ്ടു മാത്രം ആക്രമിക്കപ്പെടുകയില്ലെന്ന് ശിവസേന. നമ്മുടെ രാജ്യം സഹിഷ്ണുതയുടേതാണ്. മുസ്‌ലിമുകളും അത്രയും സഹിഷ്ണുതയുള്ളവരാണ്. ഷാരൂഖ് മുസ്‌ലിമായതുകൊണ്ടുമാത്രം ആക്രമിക്കപ്പെടുകയില്ലെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു.

നേരത്തെ ബിജെപി നേതാക്കള്‍ ഷാരൂഖിനെതിരെ രംഗത്ത് വന്നിരുന്നു. എംപി യോഗി ആദിത്യനാഥ്, വിഎച്ച്പി നേതാവ് സ്വാതി പ്രാചി, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലേഷ് വിജയ്‌വര്‍ഗീയ എന്നിവരാണ് ഷാറൂഖിനെതിരെ രംഗത്ത് വന്നത്. ഷാരൂഖിന്റെ സിനമിമകള്‍ ഹിന്ദുക്കള്‍ കാണരുതെന്നും അദ്ദേഹം പാക്കിസ്ഥാനിലേക്കു താമസം മാറണമെന്നുമായിരുന്നു സാധ്വി പ്രാചി പറഞ്ഞത്.

രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചുവരുന്നതായി ഷാരൂഖ് ഖാന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.