രണ്ടാംഘട്ട പ്രചാരണവും അവസാനിച്ചു; ഏഴ് ജില്ലകള്‍ മറ്റന്നാള്‍ ബൂത്തിലേക്ക്

Posted on: November 3, 2015 2:10 pm | Last updated: November 4, 2015 at 1:25 am
SHARE

election

തിരുവനന്തപുരം: രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പ്രചാരണവും കൊടിയിറങ്ങി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളിലേക്കുളള മൊത്തം 12,651 വാര്‍ഡുകളിലേക്ക് 44,388 സ്ഥാനാര്‍ഥികളാണ് രണ്ടാം ഘട്ടത്തില്‍ രംഗത്തുള്ളത്.

രണ്ടാംഘട്ട വോട്ടെടുപ്പില്‍ പുതിയതായി രൂപവത്കരിച്ച 14 മുനിസിപ്പാലിറ്റികളുണ്ട്. പന്തളം, ഹരിപ്പാട്, എറ്റുമാനൂര്‍, ഈരാറ്റുപേട്ട, പിറവം, കൂത്താട്ടുകുളം, വടക്കാഞ്ചേരി, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട്, താനൂര്‍, പരപ്പനങ്ങാടി, വടക്കാഞ്ചേരി, തിരൂരങ്ങാടി എന്നിവയാണിവ. 14 പുതിയ മുനിസിപ്പാലിറ്റികളിലായി മൊത്തം 469 വാര്‍ഡുകളാണുളളത്. ഏഴ് ജില്ലകളിലായി 19,328 പോളിംഗ് സ്‌റ്റേഷനുകളാണ് തിരഞ്ഞെടുപ്പിനായി ഒരുക്കുക.

ഇന്നലെ നടന്ന ഒന്നാംഘട്ട പോളിങിന്റെ ഔദ്യോഗിക കണക്കുകള്‍ തിരഞ്ഞെടുപ്പ് കമീഷന്‍ പുറത്തുവിട്ടു. 77.83 ശതമാനമാണ് ഏഴു ജില്ലകളിലെ ആകെ പോളിങ്. 2010ല്‍ 79.78 ശതമാനമായിരുന്നു പോളിങ്. ഏഴു ജില്ലകളിലെ പോളിങ് ശതമാനം ഇങ്ങനെ-
തിരുവനന്തപുരം- 63.09, കൊല്ലം- 76.24, ഇടുക്കി- 78.33, കോഴിക്കോട്- 81.46, വയനാട്- 82.18, കണ്ണൂര്‍- 80.91, കാസര്‍കോട്- 78.43.

LEAVE A REPLY

Please enter your comment!
Please enter your name here