National
മോദിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: സിഖ് കലാപം തടയാന്‍ കഴിയാത്ത കോണ്‍ഗ്രസിന് അസഹിഷ്ണുതയെക്കുറിച്ച് പറയാന്‍ അര്‍ഹതയില്ലെന്ന മോദിയുടെ വിമര്‍ശനത്തിന് മറുപടിയുമായി കോണ്‍ഗ്രസ്. സിഖുകാര്‍ക്കെതിരെ കലാപം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സൈന്യത്തെ നിയാഗിച്ചതാണ്. എന്നാല്‍ ഗുജറാത്ത് കലാപം നടന്നപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന മോദി കാഴ്ച്ചക്കാരനായി ഇരിക്കുകയായിരുന്നു എന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു.
2002ല്‍ ഗുജറാത്തില്‍ കലാപം രൂക്ഷമായപ്പോഴും സൈന്യത്തെ വിളിക്കാന്‍ തയാറാകാതെ പ്രകോപനമുണ്ടാക്കാനാണ് മോദിയും അനുയായികളും ശ്രമിച്ചത്. അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജിപെയിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ പോലും നരേന്ദ്രമോദി തയറായില്ലെന്നും അദ്ദേഹം ആരോപിച്ചു.
---- facebook comment plugin here -----