രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നു: ഷാരൂഖ് ഖാന്‍

Posted on: November 2, 2015 1:27 pm | Last updated: November 2, 2015 at 4:26 pm
SHARE

Shah_Rukh_Khanന്യൂഡല്‍ഹി: രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നതായി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. പ്രതിഷേധ സൂചകമായി പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയവരോട് ബഹുമാനമുണ്ട്. എന്നാല്‍ താന്‍ പുരസ്‌കാരം തിരിച്ചു നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യമായാണ് ബോളിവുഡിലെ ഒരു സൂപ്പര്‍ താരം വിഷയത്തില്‍ പ്രതികരിക്കുന്നത്. ട്വിറ്റര്‍ ടൗണ്‍ഹാളിലായിരുന്നു ഷാരൂഖിന്റെ പ്രതികരണം.
സാഹിത്യ- സിനിമാ_ ശാസ്ത്ര മേഖലയിലുള്ള നിരവധി പ്രമുഖര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയിരുന്നു. പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയവരെ കേന്ദ്ര ആഭ്യന്തരമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here