ടെറി ഫെലാന്‍ പുതിയ ബ്ലാസ്റ്റേഴ്‌സ് കോച്ച്

Posted on: November 1, 2015 7:03 pm | Last updated: November 1, 2015 at 7:03 pm
SHARE

terry-phelan-at-kozhikodeകൊച്ചി: മുന്‍ അയര്‍ലന്‍ഡ് താരം ടെറി ഫെലാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ കോച്ചായി നിയമിതനായി. നിലവില്‍ ടീമിന്റെ ടെക്‌നിക്കല്‍ ഡയറക്ടറാണ് ടെറി ഫെലാന്‍. ഏപ്രില്‍ മുതല്‍ ടീമിന്റെ ഗ്രാസ് റൂട്ട് ലെവല്‍ കോച്ച് കൂടിയാണ് നാല്‍പത്തെട്ടുകാരനായ ഫെലാന്‍.

സീസണില്‍ ടീമിന്റെ തുടര്‍ച്ചയായ തോല്‍വികളെ തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ കോച്ചായിരുന്ന പീറ്റര്‍ ടെയ്‌ലര്‍ രാജിവെച്ചിരുന്നു. ഇതേതുടര്‍ന്ന് സഹകോച്ചായ ട്രെവര്‍ മോര്‍ഗനാണ് ടീമിനെ പരിശീലിപ്പിച്ചിരുന്നത്.

42 മത്സരങ്ങളില്‍ അയര്‍ലന്‍ഡ് ദേശീയ ടീമിനായി ഇറങ്ങിയിട്ടുള്ള താരമാണ് ഫെലാന്‍. 1994ലെ ലോകകപ്പ് ടീമിലും അംഗമായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, എവര്‍ട്ടണ്‍ ടീമുകള്‍ക്കായും അദ്ദേഹം ജേഴ്‌സി അണിഞ്ഞിട്ടുണ്ട്.