നജ്‌റാനില്‍ ശിയാപള്ളിയില്‍ സ്‌ഫോടനം: മൂന്ന് മരണം

Posted on: October 26, 2015 11:16 pm | Last updated: October 27, 2015 at 7:55 pm
SHARE
FILE- In this Thursday, Aug. 6, 2015 file photo released by the Saudi Press Agency SPA, Saudi security forces check the damaged mosque inside a police compound after a suicide bombing attack, in the city of Abha, the provincial capital of Asir, Saudi Arabia. The Islamic State group is extending its reach in Saudi Arabia, expanding the scope of its attacks and drawing in new recruits with its radical ideology. Its determination to bring down the U.S.-allied royal family has raised concerns it could threaten the annual Muslim hajj pilgrimage later this month. (Saudi Press Agency via AP, File)
.

നജ്‌റാന്‍: യമനുമായി അതിര്‍ത്തി പങ്കിടുന്ന സഊദി അറേബ്യന്‍ നഗരമായ നജ്‌റാനിലെ ശിയാ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അല്‍ മസ്ആദ് പള്ളിയില്‍ സന്ധ്യാനിസ്‌കാരത്തിനിടെയാണ് ചാവേര്‍ ആക്രമണമുണ്ടായത്. 19 ഓളം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ബെല്‍റ്റ് ബോംബ് കെട്ടി പള്ളിയിലെത്തിയ അക്രമി പൊട്ടിത്തെറിക്കുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ തീവ്രവാദി വിരുദ്ധ സ്‌ക്വോഡ് ഉടന്‍ സ്ഥലത്തെത്തി നിയന്ത്രണം ഏറ്റെടുത്തു.പള്ളിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ കര്‍ശനമാക്കി.
അക്രമത്തെ കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ കിഴക്കന്‍ നഗരമായ സൈഹത്തിലെ ഷിയാ പള്ളിയിലുണ്ടായ വെടിവെപ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു.
ആഗസ്റ്റില്‍ അബഹയിലെ ഒരു പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 12 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. മെയ് ആഗസ്റ്റ് മാസങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ തീവ്രവാദ ഗ്രൂപ്പായ ദായിശ് ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here