വെള്ളാപ്പള്ളിക്കെതിരെ തെളിവുണ്ടെന്ന് വി എസ്

Posted on: October 25, 2015 1:27 pm | Last updated: October 26, 2015 at 10:00 am
SHARE

VSകൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിക്കെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. വെള്ളാപ്പള്ളിയുടെ തട്ടിപ്പിന്റെ തെളിവുകളുണ്ടെന്ന് വി എസ് പറഞ്ഞു. കൊച്ചിയില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഷണത്തിന് തൂക്കുമരമല്ല, കല്‍ത്തുറങ്കാണ് ശിക്ഷ. വെള്ളാപ്പള്ളിയെ കല്‍ത്തുറങ്കിലെടുക്കേണ്ടി വരും. അഴിമതികള്‍ പുറത്തുവന്നതോടെ വെള്ളാപ്പള്ളി ബാധ്യതയാകുമെന്ന് ബിജെപിക്ക് മനസ്സിലായെന്നും വി എസ് പറഞ്ഞു.