അഖില കേരള ഖുര്‍ആന്‍ പാരായണ മത്സരം നവംബര്‍ 12 ന്

Posted on: October 24, 2015 11:27 pm | Last updated: October 24, 2015 at 11:27 pm
SHARE

Quranകൊച്ചി: എസ് വൈ എസിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 13 ന് കൊച്ചിയില്‍ നടക്കുന്ന ജില്ലാ നബിദിന റാലി മീലാദ് സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഇതിന്റെ മുന്നോടിയായി നടക്കുന്ന അഖില കേരള ഖുര്‍ ആന്‍ പാരായണ മത്സരം നവംബര്‍ 12 ന് നടക്കും. ജാമിഅ: അശ്അരിയ്യയിലാണ് ഖുര്‍:ആന്‍ പാരായണ മത്സരം നടക്കുക. മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ ഡുകളും ട്രോഫിയും നല്‍കും. കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്ന് ഒട്ടേറെ പേര്‍ മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഈ മാസം 31ന് മുമ്പായി [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ ഫോണ്‍ നമ്പര്‍ സഹിതം പേരുകള്‍ റജിസ്റ്റര്‍ ചെയ്യാം. നവംബര്‍ 21, 22 തീയതികളിലായി പ്രസംഗം, ബുര്‍ദ, ദഫ് മത്സരങ്ങളും നടക്കുക. ഇതില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷനും ആരംഭിച്ചിട്ടുണ്ട്.
മീലാദ് സമ്മേളനത്തിന്റെ ഭാഗമായി ‘ഇന്ത്യന്‍ ഭരണഘടനയും ന്യൂനപക്ഷങ്ങളും’ എന്ന വിഷയത്തില്‍ നവംബര്‍ 29ന് എറണാകുളം ടൗണ്‍ഹാളില്‍ സെമിനാര്‍ നടക്കും. നിയമ വിദഗ്ധര്‍, പൊതുപ്രവര്‍ത്തകര്‍, മതരാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കും. ഡിസംബര്‍ 13 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ദാറുല്‍ഖൈര്‍ പദ്ധതിയുടെ ഭാഗമായി എസ് വൈ എസ് ജില്ലാ സാന്ത്വന കേന്ദ്രം നിര്‍മാണം പൂര്‍ത്തീകരിച്ച ഭവന സമുച്ചയങ്ങളുടെ താക്കോല്‍ ദാനം, സമൂഹ വിവാഹം, വിദ്യാഭ്യാസ-ചികിത്സാ സഹായ വിതരണം തുടങ്ങിയവ നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, മന്ത്രിമാര്‍, എം പി മാര്‍, എം എല്‍ എ മാര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. മീലാദ് സമ്മേളനത്തിനും അനുബന്ധ പരിപാടികള്‍ക്കായുമുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചു വരുന്നതായി സ്വാഗതസംഘം ചെയര്‍മാന്‍ എം പി അബ്ദുല്‍ ജബ്ബാര്‍ സഖാ ഫി, കണ്‍വീനര്‍ സി എ ഹൈദ്രോസ് ഹാജി എന്നിവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here