നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി സഖ്യം സാധ്യം: വെള്ളാപ്പള്ളി

Posted on: October 24, 2015 10:36 am | Last updated: October 24, 2015 at 11:33 pm
SHARE

vellappallyതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി സഖ്യത്തിന് തടസ്സങ്ങളിലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പരസ്പരം ആക്രമിച്ച എത്രയോ പാര്‍ട്ടികള്‍ പരസ്പരം സഹരിച്ചിട്ടുണ്ട്. സിപിഐയും സിപിഎമ്മും ഒരു കാലത്ത് പരസ്പരം കലഹിച്ചിരുന്നു. എസ്എന്‍ഡിപിയുമായും സഹകരണം സാധ്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി നയം വ്യക്തമാക്കിയത്.
എസ്എന്‍ഡിപി രൂപം നല്‍കുന്ന പാര്‍ട്ടിയുമായി സഹകരിച്ചാല്‍ ബിജെപിക്ക് 30 സീറ്റുകള്‍വരെ നേടാനാകും. അതോടെ മറ്റു പാര്‍ട്ടികളും ബിജെപിക്കൊപ്പം ചേരാന്‍ മടിക്കില്ല. ബീഫ് രാഷ്ട്രീയം കേരളത്തില്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. ദാദ്രിയിലെ സംഭവവും കേരളത്തില്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. കേരളത്തിലെ കാര്യമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത്. മൈക്രോ ഫിനാന്‍സ് അഴിമതി വി എസിന് വിശ്വാസമുള്ള ആളെക്കൊണ്ട് അന്വേഷിപ്പിക്കാം. അഴിമതി തെളിഞ്ഞാല്‍ തൂക്കു കയറില്‍ തയ്യാറാണ്. തെളിഞ്ഞില്ലെങ്കില്‍ വിഎസ് അടക്കമുള്ളവര്‍ വെയിലത്ത് മുട്ടില്‍ നില്‍ക്കുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here