മുസ്‌ലിം ജമാഅത്ത് രൂപവത്കരണം: ചെര്‍പ്പുളശ്ശേരി സോണ്‍ ശില്‍പ്പശാല നാളെ

Posted on: October 24, 2015 10:05 am | Last updated: October 24, 2015 at 10:05 am

ചെര്‍പ്പുളശേരി: മുസ് ലീം ജമാഅത്ത് രൂപവത്ക്കരണത്തിനും എസ് വൈ എസ് പുനസംഘടനക്കുള്ള ചെര്‍പ്പുളശേരി സോണ്‍തല ശില്‍പ്പശാല നാളെ വൈകീട്ട് മൂന്നിന് മര്‍ക്‌സ് ഹാദിയ്യ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. എസ് വൈ എസ് സോണ്‍ എക്‌സി ക്യൂട്ടീവ് അംഗങ്ങള്‍, സര്‍ക്കിള്‍ ഭാരവാഹികള്‍, യൂനിറ്റ് സെക്രട്ടറിമാര്‍, സോണ്‍, സര്‍ക്കിള്‍ ഇ ഡി അംഗങ്ങള്‍, യൂനിറ്റ് ചീഫ് എന്നിവരാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കേണ്ടത്. ജില്ലാ സംഘടന കാര്യ സെക്രട്ടറി സുലൈമാന്‍ ചുണ്ടമ്പറ്റ എസ് വൈ എസ് പുനസംഘടന, മുസ് ലീം ജമാഅത്ത് രൂപവത്ക്കരണം എന്നിവ സംബന്ധിച്ച ശില്‍പ്പശാലക്ക് നേതൃത്വം നല്‍കും. മുഴുവന്‍ അംഗങ്ങളും കൃത്യസമയത്ത് എത്തിചേരണമെന്ന് ജനറല്‍ സെക്രട്ടറി ഇബ്രാഹിം സഖാഫി മോളൂര്‍, ഇ ഡി ചീഫ് ഉമര്‍ സഖാഫി വീരമംഗലം അറിയിച്ചു

സ്പ്രിംഗ് പ്രവര്‍ത്തക ക്യാംപ്
കൊപ്പം: എസ് എസ് എഫ് പരുതൂര്‍ സെക്ടര്‍ ‘സ്പ്രിംഗ് പ്രവര്‍ത്തകക്യാംപ് .പ്രസിഡന്റ് അബ്ദുല്‍ ഗഫാര്‍ അഹ്‌സനിയുടെ അധ്യക്ഷതയില്‍ കൊപ്പം ഡിവിഷന്‍ ഉപധ്യക്ഷന്‍ റാഫി ഫാളിലി ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ മഴവില്‍ സമിതി സെക്രട്ടറി അബ്ദുല്ല മാസ്റ്റര്‍ പൈലിപ്പുറം,ജില്ലാ വിസ്ഡം സമിതിയംഗം യു എ റഷീദ് അസ്ഹരി എന്നിവര്‍ ക്ലാസെടുത്തു.നൂറുല്‍ ഹഖ്‌സഖാഫി ശുക്കൂര്‍സഅദി സംസാരിച്ചു.