ജനസംഖ്യാ നിയന്ത്രണത്തിന് രാജ്യത്ത്‌ നിയമം കൊണ്ടുവരണമെന്ന് മോഹന്‍ ഭഗവത്‌

Posted on: October 22, 2015 10:25 am | Last updated: October 23, 2015 at 9:01 am
SHARE

പ്രmohan bhagavathനാഗ്പൂര്‍: ജനസംഖ്യാ നിയന്ത്രണത്തിന് രാജ്യത്തൊട്ടാകെ ബാധകമായ നിയമം കൊണ്ടുവരണമെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത്. ലോകത്തിന് പിന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെട്ടു. ഇന്ന് രാജ്യത്ത് പ്രതീക്ഷയുടേതായ ഒരു അന്തരീക്ഷമുണ്ടെന്നും ഭഗവത് പറഞ്ഞു. വിജയദശമി ദിനത്തോടനുബന്ധിച്ച് നടത്തിയ വാര്‍ഷികപ്രഭാഷണത്തിലാണ് ഭഗവതിന്റെ പരാമര്‍ശം.
രണ്ട് വര്‍ഷം മുമ്പ് രാജ്യത്ത് നിരാശയുടേതായ അന്തരീക്ഷമായിരുന്നു. എന്നാല്‍ ഇന്ന് പ്രതീക്ഷയാണ് രാജ്യത്ത് നിറഞ്ഞ് നില്‍ക്കുന്നത്. ലോകത്തിന് മുമ്പില്‍ ഇന്ത്യയെക്കുറിച്ച് പുതിയ കാഴ്ചപ്പാടാണുള്ളത്. ഇന്ത്യയെ ലോകത്തിലെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യമാക്കുന്നതിനെ കുറിച്ചാണ് ചിന്തിക്കേണ്ടത്. ലോകത്തില്‍ എപ്പോഴൊക്കെ പ്രതിസന്ധിയുണ്ടാകുന്നോ, അപ്പോഴെല്ലാം സഹായവുമായി നാം എത്തുമെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here