സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളില്‍ മുംബൈക്ക് ആദ്യ ജയം

Posted on: October 21, 2015 10:07 pm | Last updated: October 21, 2015 at 10:07 pm

mumbaiമുംബൈ: സുനില്‍ ഛേത്രിയുടെ ഇരട്ടഗോളില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ മുംബൈ സിറ്റിക്കു ജയം. തുടര്‍ച്ചയായി മൂന്നു ജയം നേടി മികച്ച ഫോമിലായിരുന്ന ഡല്‍ഹിയെ നിഷ്പ്രഭരാക്കിയാണു മുംബൈ എതിരില്ലാത്ത ഇരട്ടഗോളുകള്‍ക്ക് വിജയം കൈവരിച്ചത്. ഈ സീസണില്‍ മുംബൈയുടെ ആദ്യ ജയമാണിത്. മികച്ച ഫോമിലായിരുന്ന സുനില്‍ ഛേത്രി ആദ്യപകുതിയിലും രണ്ടാം പകുതിയിലും ഗോള്‍ നേടി.

ആദ്യ ഗോള്‍ സോണി നോര്‍ദെ പോസ്റ്റിലേക്ക് തൊടുത്ത പന്ത് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചപ്പോള്‍ പിടിച്ചെടുത്ത് ഛേത്രി വലയിലേക്ക് തൊടുത്തുവിടുകയായിരുന്നു. 74-ാം മിനിറ്റിലായിരുന്നു രണ്ടാം ഗോള്‍ നേടിയത്.