പാക് ഗായകന്‍ ഗുലാം അലിയുടെ ഡല്‍ഹിയിലെ പരിപാടി റദ്ദാക്കി

Posted on: October 20, 2015 10:57 am | Last updated: October 20, 2015 at 10:58 am

-ghulam-ali-ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ഗസല്‍ ഗായകന്‍ ഗുലാം അലി ഡല്‍ഹിയില്‍ നടത്താനിരുന്ന സംഗീത പരിപാടി ശിവസേനയുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ റദ്ദാക്കി. ഇക്കാര്യം അദ്ദേഹം ഡല്‍ഹി സര്‍ക്കാരിനെ അറിയിച്ചു. നവംബര്‍ എട്ടിനായിരുന്നു പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്. നേരത്തെ മുംബൈയില്‍ നടത്താനിരുന്ന പരിപാടി ശിവസേന ഭീഷണിയെത്തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹിയിലേക്ക് ക്ഷണിച്ചത്.

പാകിസ്ഥാന്‍ ഇന്ത്യന്‍ സൈനികരുമായി ഏറ്റുമുട്ടുമ്പോള്‍ അവരുമായി ഒരു ബന്ധവും വേണ്ടെന്നതാണ് ശിവസേനയുടെ വാദം. ഗുലാം അലിയെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സംഗീത പരിപാടിക്കായി ക്ഷണിച്ചിരുന്നു. ശിവസേന ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യ_ ദക്ഷിണാഫ്രിക്ക പരമ്പരയില്‍ കമന്റേറ്റര്‍മാരായ വസീം അക്രമും ശുഐബ് അക്തറും ഇന്ത്യയില്‍ നിന്നും തിരിച്ചു പോയി.

ALSO READ  പദ്മ അവാര്‍ഡ്: ആദിത്യ താക്കറെയെ ചെയര്‍മാനാക്കി സമിതി രൂപീകരിച്ച് മഹാരാഷട്ര സര്‍ക്കാര്‍; എതിര്‍ത്ത് ബി ജെ പി