സ്വന്തം വീട്ടിലെ പ്രയാസങ്ങള്‍ മനസ്സിലാക്കുന്ന ആര്‍ക്കും യു ഡി എഫിന് വോട്ടു ചെയ്യാനാകില്ല: എം എ ബേബി

Posted on: October 20, 2015 10:43 am | Last updated: October 20, 2015 at 10:43 am
SHARE

കല്‍പ്പറ്റ: വിലക്കയറ്റം തടയാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. പാവപ്പെട്ടവര്‍ വിലക്കയറ്റത്തില്‍പെട്ട് ദഹിച്ചു പോകാതിരിക്കാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ കമ്പോളത്തില്‍ ഇടപെട്ട് സാധ്യമായ കാര്യങ്ങള്‍ ചെയ്തു. മാവേലി സ്‌റ്റോറും നീതി സ്‌റ്റോറും സപ്ലൈക്കോയും ഫലപ്രദമാക്കി വിലക്കയറ്റം നിയന്ത്രിച്ചു. 650 കോടി രൂപയാണ് കമ്പോളത്തിലിടപെടാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നീക്കിവച്ചത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ കരിഞ്ചന്തക്കാരെയും പൂഴ്ത്തിവയ്പ്പുകാരെയുമാണ് സംരക്ഷിച്ചത്. നാലുവര്‍ഷം മുമ്പ് അരിക്ക് 16 രൂപയുണ്ടായിരുത്. 33 ആയി മാറി. എല്ലാ സാധനങ്ങളുടെയും സ്ഥിതി ഇതുതയൊണ്. സ്വന്തം വീട്ടിലെ പ്രയാസങ്ങള്‍ മനസ്സിലാക്കുന്ന ആര്‍ക്കും യുഡിഎഫിന് വോട്ടു ചെയ്യാനാകില്ല.വെള്ളമുണ്ട, പടവക രണ്ടേനാല്‍, കേണിച്ചിറ, നൂല്‍പ്പുഴ കല്ലൂര്‍, മീനങ്ങാടി, മേപ്പാടി, പൊഴുതന എിവിടങ്ങളില്‍ എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നുു അദ്ദേഹം.
അഴിമതിക്ക് നേതൃത്വം നല്‍കു ഉമ്മന്‍ചാണ്ടിക്കും കെ എം മാണിക്കും കുടപിടിക്കുകയാണ് സുധീരന്‍. 1,58000 കോടി രൂപയാണ് കേരളത്തിന്റെ പൊതു കടം. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെയുണ്ടായി’ില്ല. ഇഴതാും നാടിന്റെ വികസനത്തിനെത്തിയിട്ടില്ല. മന്ത്രിമാരുടെയും ശിങ്കിടികളുടെയും പോക്കറ്റിലേക്കാണ് പോയത്.
ത്രിതല പഞ്ചായത്തുകളെ യു ഡി എഫ് സര്‍ക്കാര്‍ നോക്കുകുത്തിയാക്കി. എല്‍ ഡി എഫ് സര്‍ക്കാര്‍ പദ്ധതി വിഹിതത്തിന്റെ 40 ശതമാനം ഫണ്ടു നല്‍കി ആത്മാര്‍ഥമായി ജനകീയാസൂത്രണം നടപ്പാക്കിയിടത്ത് യു ഡി എഫ് സര്‍ക്കാര്‍ സമയത്ത് ഫണ്ട് നല്‍കാതെയും വെട്ടിച്ചുരുക്കിയും ത്രിതല സംവിധാനങ്ങളെ നോക്കുകുത്തിയാക്കുകയാണ് ചെയ്തത്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പാലൊളി മുഹമ്മദുകുട്ടി തദ്ദേശ സ്വയംഭരണ വകുപ്പില്‍ മികച്ച ഭരണം നടത്തിയിടത്ത് അധികാരം മൂന്നുു മന്ത്രിമാര്‍ക്ക് വിഭജിച്ച് നല്‍കി തകര്‍ക്കുകയാണ് ചെയ്തത്.
അഴിമതി ഭരണമാണ് യുഡിഎഫ് സര്‍ക്കാര്‍ മുഖമുദ്രയാക്കിയത്. ത’ിപ്പുകാരുടെയും പിടിച്ചുപറിക്കാരുടെയും കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെ് ഹൈക്കോടതിക്കു തന്നെ പറയേണ്ടി വന്നു. തിരുവിതാംകൂറില്‍ ഒരു ചൊല്ലുണ്ട് പ്രശസ്ത വക്കീലായ മള്ളൂര്‍ ഗോവിന്ദപിള്ളയും ആയിരം രൂപയുമുണ്ടെങ്കില്‍ ആരെയും കൊല്ലാമെന്ന്. ആര്‍ക്കും എന്തു തീവെട്ടിക്കൊള്ളയും നടത്താവു ഇടമായി കേരളത്തെ ഉമ്മന്‍ ചാണ്ടി മാറ്റിയെും തീവെട്ടിക്കൊള്ളക്കാരെ പരിശുദ്ധ യോഹാനാക്കി മാറ്റു ഉമ്മന്‍ചാണ്ടി അഭിനവ മള്ളൂര്‍ ഗോവിന്ദ പിള്ളയായി മാറിയിരിക്കയാണ്. ഗാന്ധിയെ വെടിവച്ചുകൊന്ന ഗോഡ്‌സെയുടെ പിന്‍തലമുറക്കാരുമായി എസ് എന്‍ ഡി പി കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കു സമീപനമാണ് ഉമ്മന്‍ ചാണ്ടി സ്വീകരിച്ചത്. ആര്‍എസ്എസ്സിന് ഒത്താശചെയ്യുകയാണ് കോഗ്രസ്. ഇന്ത്യയെ ഭ്രാന്താലയമാക്കുകയാണ് ബി ജെ പിയും ആര്‍എസ്എസ്സും. എന്ത് ഭക്ഷണം കഴിക്കണമെും എന്തെഴുതണമെും ആര് പാടണമെും തീരുമാനിക്കുതിപ്പോള്‍ ആര്‍ എസ് എസ് ആണ്. ഒരുമാസത്തിനുള്ളില്‍ മൂന്നു പേരെയാണ് പശുവിന്റെ പേരില്‍ ആര്‍ എസ് എസ് കൊന്നത്. ദാദ്രിയിലെ അഖ്‌ലാക്കിന്റെയും കശ്മീരിലെ സഹീദ് അഹമ്മദിനും സംഭവിച്ച ദുരന്തം എവിടെയും ആവര്‍ത്തിക്കാം. മത്സ്യം മഹാവിഷ്ണുവിന്റെ അവതാരമായതിനാല്‍ മീന്‍ കഴിക്കാന്‍ പാടില്ലായിരിക്കും ആര്‍എസ്എസ്സിന്റെ ഇനിയുള്ള തിട്ടൂരം. ഇന്ത്യയില്‍ വര്‍ഗീയ ശക്തികള്‍ക്ക് വളമായത് കോണ്‍ഗ്രസിന്റെ വര്‍ഗീയ പ്രീണന നയമാണ്. അവര്‍ക്ക് ആധിപത്യമുണ്ടായിരുന്നിടത്തെല്ലാം ബി ജെ പി വളര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.