ശിവസേനയുടെ ഭീഷണി: പാക്ക് അമ്പയറെ ഐ സി സി തിരിച്ചു വിളിച്ചു

Posted on: October 19, 2015 6:49 pm | Last updated: October 20, 2015 at 9:30 am
SHARE

aleem-dar.jpg.image.784.410

മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനം നിയന്ത്രിക്കാനെത്തിയ പാക്ക് അമ്പയറെ ശിവസേനയുടെ ഭീഷണിയെത്തുടര്‍ന്ന് ഐ സി സി തിരിച്ചു വിളിച്ചു. ഐ സി സി അമ്പയര്‍മാരുടെ എലൈറ്റ് പാനല്‍ അംഗവും മുന്‍ പാക്കിസ്ഥാന്‍ താരവുമായ അലീം ദാറിനെയാണ് തിരിച്ചു വിളിച്ചത്. അലീം ദാറിനെ തിരിച്ചു വിളിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ 25ന് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക് അഞ്ചാം ഏകദിനം നിയന്ത്രിക്കാനെത്തിയതാണ് അലീം ദാര്‍.

ഇന്ത്യ-പാക്ക് ക്രിക്കറ്റ് പരമ്പരയുമായി ബന്ധപ്പെട്ട് ബി സി സി ഐ നടത്താനിരുന്ന ചര്‍ച്ചക്കെതിരെയും ശിവസേന പ്രതിഷേധമുയര്‍ത്തിയിരുന്നു. പാക്ക് ക്രിക്കറ്റ് ബോര്‍ഡ് മേധാവി ഷഹരിയാര്‍ ഖാനുമായുള്ള ചര്‍ച്ചയാണ് ശിവസേന പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയത്. പാക്കിസ്ഥാനുമായി ഒരു തരത്തിലുള്ള ക്രിക്കറ്റ് പരമ്പരയും അനുവദിക്കില്ലെന്ന് പ്രവര്‍ത്തകര്‍ ബി സി സി ഐ മേധാവി ശശാങ്ക് മനോഹറിനോട് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here