തുണിയുരിഞ്ഞവര്‍ സീറ്റ് നേടി; ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റ് വിവാദമാകുന്നു

Posted on: October 18, 2015 12:06 pm | Last updated: October 19, 2015 at 11:17 am
SHARE

cherian-philipതിരുവനന്തപുരം: ഫേസ്ബുക്കില്‍ സ്ത്രീകളെ അവഹേളിക്കുന്ന വിധത്തില്‍ പരാമര്‍ശം നടത്തിയ ചെറിയാന്‍ ഫിലിപ്പ് വിവാദത്തില്‍. ‘യൂത്ത് കോണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമായ ഒരു സമര മാര്‍ഗമാണ്. ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം പണ്ട് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ട്’ എന്ന് ഫേസ്ബുക്കില്‍ കുറിച്ചതാണ് വിവാദമായത്. പോസ്റ്റിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

അതേസമയം, പോസ്റ്റ് വിവാദമായതോടെ ചെറിയാന്‍ ഫിലിപ്പ് വിശദീകരണവുമായി രംഗത്ത് എത്തി.
ഒരു സ്ത്രീയെയും ഞാന്‍ പേരെടുത്തു പറഞ്ഞു അപമാനിച്ചിട്ടില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പറഞ്ഞു. സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്ന ഒരാളാണ് സ്ത്രീ സമൂഹത്തിനാകെ അപമാനകരമാകുന്ന ചിലരെ മാത്രമാണ് ഉദ്ദേശിച്ചത് ഈ സാംസ്‌കാരിക ജീര്‍ണതക്കെതിരെ ശബ്ദം ഉയര്‍ത്തേണ്ടത് സ്ത്രീ തന്നെയാണ് സ്ത്രീകളെ ഇരകളാക്കുന്ന പുരുഷന്മാരെയാണ് ഞാന്‍ പരോക്ഷമായി വിമശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here