അത്‌ലറ്റിക്കോയെ വീഴ്ത്തി പൂനെ ഒന്നാം സ്ഥാനത്ത്

Posted on: October 18, 2015 12:03 am | Last updated: October 18, 2015 at 3:51 pm

jackichand_1710isl_750പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗമാര്‍ന്ന ഗോളില്‍ ജാക്കിചന്ദ് എഫ് സി പൂനെ സിറ്റിക്ക് ജയമൊരുക്കിയപ്പോള്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത സീസണിലെ ആദ്യ പരാജയം രുചിച്ചു. നാല് മത്സരങ്ങളില്‍ പൂനെക്ക് ഒമ്പത് പോയിന്റും രണ്ടാമതുള്ള അത്‌ലറ്റിക്കോക്ക് ഏഴ് പോയിന്റുമാണ്. എഴുപത്താറാം സെക്കന്‍ഡിലായിരുന്നു ജാക്കിചന്ദിന്റെ മിന്നിച്ച ഗോള്‍. ബോക്‌സിനകത്തേക്ക് ലഭിച്ച ലോംഗ് ബോള്‍ ഓട്ടത്തിനിടെ ഇടങ്കാല്‍ കൊണ്ട് തുളച്ചു കയറ്റിയാണ് ജാക്കിചന്ദ് അത്‌ലറ്റിക്കോ ഗോളി യുവാന്‍ കലാറ്റയുഡിനെ കീഴടക്കിയത്.
ഡേവിഡ് പ്ലാറ്റിന്റെ ആക്രമണ തന്ത്രങ്ങള്‍ കൃത്യമായി പയറ്റിയ എഫ് സി പൂനെ മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തി. തുര്‍ക്കി മുന്നേറ്റ താരം ടുന്‍കെ സാന്‍ലി രണ്ട് സുവര്‍ണാവസരങ്ങളാണ് പാഴാക്കിയത്. എങ്കിലും കളിയിലുടനീളം മികച്ചു നിന്ന ടുന്‍കെ ഹീറോ ആയി തിരഞ്ഞെടുക്കപ്പെട്ടു.