നെല്ലിയാമ്പതിയുടെ ഉയരങ്ങളില്‍

  Posted on: October 16, 2015 4:19 pm | Last updated: October 16, 2015 at 10:22 pm

  nelli10യാത്രകള്‍ ഓരോന്നും ഓരോരോ അനുഭവങ്ങള്‍ സമ്മാനിക്കും. ഓരോന്നിനും ഓരോരോ പ്രത്യേകതകളുണ്ട്. നെല്ലിയാമ്പതിയായിരന്നു ഇത്തവണ ഞങ്ങള്് പഞ്ചംഗ സംഘത്തിന്റെ ലക്ഷ്യം. പാലക്കാടിന്റെ വശ്യസൗന്ദര്യം മുഴുവനും ആവാഹിച്ച് നില്‍ക്കുന്ന നെല്ലിയാമ്പതിയിലെ കുന്നുകളും മലകളും കാഴ്ചയുടെ സുന്ദരമായ അനുഭവമാണ് സമ്മാനിക്കുന്നത്.

  രാവിലെ 11.30ന് പുറപ്പെട്ട ഞങ്ങള്‍ ഉച്ചയോടെയാണ് നെല്ലിയാമ്പതിയിലത്തെിയത്. നെന്മാറയില്‍ നിന്ന് 34 കിലോമീറ്ററോളം മുകളിലേക്ക് കയറണം നെല്ലിയാമ്പതിയിലെത്താന്‍. മനോഹരമായ ഈ കുന്നിന്‍പ്രദേശവും മലനിരകളും ആരുടേയും ഹൃദയം കവരുന്നതാണ്. യാത്രികരെ കടുംപച്ച വിരിയിച്ച കാട്ടുചോലകളിലേക്ക് കൂട്ടികൊണ്ട് പോവുന്ന നെല്ലിയാമ്പതി ഏറെ മനോഹരമാണെന്ന കാര്യത്തില്‍ സംശയമില്ല. നെല്ലിയാമ്പതിക്കാടുകളുടെ കുളിരും സൗന്ദര്യവും അനുഭവിക്കണമെങ്കില്‍ അതിനു നെല്ലിയാമ്പതിയിലേക്ക് തന്നെ വരണം. പാവപ്പെട്ടവരുടെ ഊട്ടിയെന്നും നെല്ലിയാമ്പതിയെ ചിലര്‍ വിളിക്കുന്നുണ്ട്. എന്നാല്‍ ഊട്ടിക്ക് പകരമാവാന്‍ നെല്ലിയാമ്പതിക്കോ, നെല്ലിയാമ്പതിക്ക് പകരമാവാന്‍ ഊട്ടിക്കോ ആവില്ല എന്നതാണ് എന്റെ പക്ഷം.

  nelli12തമിഴ്‌നാട്ടില്‍ നിന്നും തെക്കന്‍ കേരളത്തില്‍ നിന്നും കുടിയേറിവന്ന ഒരു ചെറിയ ജന സമൂഹമാണ് നെല്ലിയാമ്പതിയെ ചായയും കാപ്പിയും ഓറഞ്ചും വിളയുന്ന സ്ഥലമാക്കിയത്. ഇവരില്‍ പലരും 30ഉം 35ഉം കൊല്ലമായി ഇവിടത്തെ എസ്‌റ്റേറ്റ് തൊഴിലാളികളാണ്. ആര്‍ക്കും വലിയ പരാധികളോ പരിവട്ടങ്ങളോ ഇല്ലതാനും. യാത്രയുടെ മനോഹാര്യതയും,അനുഭൂതികളും രണ്ട് സ്ഥലങ്ങളിലും വ്യത്യസ്തം തന്നെയാണ്.

  ഏറ്റവും സുന്ദരമായ ഗ്രാമങ്ങള്‍ എവിടെയെന്ന് ഞങ്ങള്‍ മലപ്പുറത്തുകാരോട് ചോദിച്ചാല്‍ രണ്ടാമതായി ഞങ്ങള്‍് എണ്ണുന്നത് പാലക്കാടിനെയാകും. ഹരിതാഭമായ നെല്‍പാടങ്ങളുടെ പശ്ചാത്തലമൊരുക്കി കാഴ്ചകളുടെ അതിരുകളില്‍ നിരന്നു നില്‍ക്കുന്ന സഹ്യപര്‍വതനിരകളും, ഇടക്കിടക്ക് തലയുയര്‍ത്തി നില്‍ക്കുന്ന പനകളും, വൃത്തിയുള്ള നാട്ടുപാതകളും, ജീവനുള്ള നാട്ടുകവലകളും, മനകളും തുടങ്ങി പാലക്കാടന്‍ ഗ്രാമങ്ങളെ വ്യത്യസ്തമാക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്.

  neliചുരം കയറാന്‍ തുടങ്ങിയ കയറ്റത്തിന്റെ തുടക്കത്തില്‍ തന്നെ ഫോറസ്റ്റ് ചെക്ക് പോസ്റ്റ് ഉണ്ട്. യാത്രയ്ക്ക പോകുന്നവരുടെ എണ്ണം നല്‍കിയ ശേഷമാണ് അവിടെ നിന്നും യാത്രതുടരാനാവുക. (തിരികെ വരുമ്പോള്‍ ആളുടെ എണ്ണം കുറഞ്ഞോ എന്നൊന്നും അവര്‍ നോക്കാറില്ലട്ടോ…) പയ്യെ ചുരം കയറിത്തുടങ്ങി. ഇടയ്ക്ക് വെച്ച കാര്‍ നിറുത്തി െ്രെഡവര്‍ പുറത്തേക്കിറങ്ങി. കൊള്ളാം, കോഴി ചുട്ടുതിന്നാന്‍ പറ്റിയ നല്ല സ്ഥലം. എല്ലാവരും ഇറങ്ങി. പക്ഷേ കൂറ്റന്‍ പാറ ഞങ്ങള്‍ക്കെതിരെ നിന്നതിനാല്‍ തല്‍ക്കാലം കോഴി ചുടല്‍ എന്ന ഉദ്യമം നടന്നില്ല. പറ്റിയ സ്ഥലമുണ്ടോയെന്ന് കുറേ നോക്കി. നിരാശ തന്നെ. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തലങ്ങും വിലങ്ങും വാഹനുവുമായി ചീറിപ്പായുന്നത് കണ്ടപ്പോള്‍ ആ ശ്രമം വേണ്ടെന്ന് വെച്ചു.

  nelliyambathiപിന്നെ ഒന്നും നോക്കിയില്ല, നേരില്‍ കാണാത്ത വര്‍ഗീസണ്ണന്റെ വീട്ടില്‍ കയറി. കാട്ടില്‍ കയറി പാചകം ചെയ്താല്‍ പിടിക്കപ്പെടുമെന്നതിനാലാണ് വര്‍ഗീസണ്ണന്റെ വീട് തിരഞ്ഞെടുത്തത്. കോഴി ചുടലിന്റെ അവസാന ഭാഗമെത്തിയ്‌പ്പോഴേക്കും വര്‍ഗീസണ്ണനും ഭാര്യയും വാഹനമിറങ്ങി. കാര്യം അറിഞ്ഞപ്പോള്‍ വര്‍ഗീസണ്ണനും ഞങ്ങളോടൊപ്പം പാചകത്തില്‍ പങ്കെടുത്തു. സമയം നാല് മണിയായതോടെ കോഴി ചുടലും കഴിഞ്ഞ് നെല്ലിയാമ്പതിയുടെ ഉയരങ്ങലിലേക്ക് ഞങ്ങള്‍ തിരിച്ചു.

  പോത്തുണ്ടി ഡാംമിന്റെ പരിസരത്ത് അല്‍പ്പനേരം നിര്‍ത്തി കാഴ്ചകള്‍ ആസ്വദിക്കുന്നതോടൊപ്പം വീട്ടില്‍ നിന്നും കൊണ്ടുവന്ന പഴവും കഴിച്ച് കുറച്ച് നേരം കത്തിവെച്ചിരുന്നു. അവിടന്നങ്ങോട്ട് നെല്ലിയാമ്പതി വരെ ചെറിയ വെള്ളച്ചാട്ടങ്ങളുടെ ഘോഷയാത്രയാണ്. താഴേക്ക് നോക്കിയാല്‍ പേടിതോന്നിക്കുന്ന ചില പ്രദേശങ്ങള്‍ .എന്നാല്‍ കാഴ്ചക്ക് ഏറെ ഭംഗയുള്ള സ്ഥലങ്ങളും. റോഡരികില്‍ പലയിടത്തായി നാലോളം വ്യൂപോയിന്റുകളുമുണ്ട്. പലയിടത്തും കനത്തമഴയില്‍ കാട്ടിലെ മരങ്ങള്‍ റോഡിലേക്ക് വീണു. വാഹനങ്ങള്‍ക്ക് പോകാന്‍ തടസ്സമായി നല്‍ക്കുന്ന ഒട്ടേറെ മരങ്ങള്‍ നിലത്ത് വീണ് കിടക്കുന്നത് കണ്ട് അല്‍പം പേടിതോന്നി. ഉയര്‍ന്ന പ്രദേശമായത് കൊണ്ടുതന്നെ എപ്പോഴും മരങ്ങള്‍ കടപുഴകിവീണേക്കാം. ഗതാഗതതടസ്സമുണ്ടാക്കുന്നുണ്ട്. പലയിടത്തും മണ്ണിടിച്ചിലും കണ്ടു.

  11886191_764147303714270_5822571499408198098_o
  ലേഖകന്‍

  NELLIYAMPATHYനെല്ലിയാമ്പതി ഫോറസ്റ്റ് റേഞ്ചിലെത്തുമ്പോഴേക്കും പോലീസുകാര്‍ വാഹനം തടഞ്ഞു. സീറ്റ് ബെല്‍റ്റിടാന്‍ മറന്ന െ്രെഡവര്‍ വേഗത്തില്‍ തന്നെ സീറ്റ് ബെല്‍റ്റിട്ടു. മുമ്പിലിരുന്ന സുഹൃത്ത് കറുത്ത കൂളിംഗ് ഗ്ലാസ് ധരിച്ചതും മുണ്ട് തലയില്‍ കെട്ടിയതും കണ്ടപ്പോള്‍ പോലീസുകാര്‍ക്ക് ഒരു സംശയം. കുപ്പിയുണ്ടോന്ന്. സാറേ ഞങ്ങള്‍ അത്തരക്കാരല്ലെന്ന് പേടിയോടെയുള്ള മറുപടി കേട്ടപ്പോള്‍ ചെറു പുഞ്ചിരിയോടെ പോലീസുകാര്‍ പോകാന്‍ പറഞ്ഞു. കൂടെ ഒരു ഉപദേശവും ശ്രദ്ധിച്ച് പോകണമെന്ന്. വളരെ മാന്യമായ പെരുമാറ്റവും ഉപദേശങ്ങളും നല്‍കിയ പോലീസുകാരെ എളുപ്പം മറക്കാനാവില്ല.

  മുകളിലേക്ക് കയറുംതോറും നല്ല തണുപ്പ അനുഭവപ്പെട്ട തുടങ്ങും. പല തരത്തിലുള്ള ജന്തുവര്‍ഗങ്ങളുടെ ശബ്ദങ്ങള്‍, ഒഴുകിയിറങ്ങുന്ന ചെറു അരുവികള്‍, മിക്ക ഭഗങ്ങളിലും ഇടുങ്ങിയ റോഡാണെങ്കിലും തലങ്ങും വിങ്ങും വാഹനങ്ങള്‍ ചീറിപ്പായുകയാണ്. വഴിയില്‍ പലയിടങ്ങളിലായി വാനരന്മാരും മലയെണ്ണാന്‍മാരും അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നത് കാണാം. യാത്രക്കിടയില്‍ മൂന്ന് ഹില്‍ പോയിന്റുകളുണ്ട്. അവിടെ നിന്ന് നോക്കിയാല്‍ പോത്തുണ്ടി ഡാം അടക്കം ചുറ്റുമുള്ള ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കും.മഞ്ഞ് മൂടിയാല്‍ ഈ ദൃശ്യങ്ങളൊന്നും കാണാന്‍ സാധിക്കില്ല. നാലരയോടെ തന്നെ അവിടെയെത്തി. മനോഹരമായ കാഴ്ചകള്‍.

  nelliyambathi2പ്രകൃതി സൗന്ദര്യത്തിന്റെ മാസ്മരികത വിടര്‍ത്തുന്ന മറ്റൊരു സ്ഥലംകൂടി കണ്ടതിന്റെ സന്തോഷം അടക്കിപ്പിടിക്കാന്‍ സാധിച്ചില്ല. കാപ്പിത്തോട്ടങ്ങള്‍,തേയിലത്തോട്ടങ്ങള്‍,ഓറഞ്ച് ഫാം,രാമവര്‍മ എസ്‌റ്റേറ്റ്,സീതാര്‍കുണ്ട് എസ്‌റ്റേറ്റ്,സീതാര്‍കുണ്ട് വ്യൂ 2012-05-03-237പോയിന്റ്,വെള്ളച്ചാട്ടം,മാന്‍പാറ എന്നിവയെല്ലാം നെല്ലിയാമ്പതിയില്‍ വന്നാല്‍ കാണാം. നിറമുള്ള കാഴ്ചകണ്ട് തുരുതുരോ ഫോട്ടോകളെടുത്തു. ഇടയ്ക്ക് കുരങ്ങന്മാരും കൂട്ടിനെത്തി. പുകവലിച്ചും മദ്യപിച്ചും കുറേപേര്‍ അപ്പുറത്ത് ആനന്ദിക്കുന്നു……..ഇപ്പുറത്ത് കുടുംബവുമായി വന്ന കുറേപേര്‍ ഗ്രൂപ്പ് ഫോട്ടോയുമെടുത്ത് ആഹ്ലാദം പങ്കിടുന്നു……. ഒരു ദിവസത്തെ യാത്ര.. ഓര്‍മ്മകളില്‍ നിന്നും മായാത്ത ഒരു നെല്ലിയാമ്പതിയില്‍ നിന്നും തിരിച്ച വീട്ടിലേക്ക് പോകുമ്പോള്‍ നല്ലൊരു യാത്ര പോയതിന്റെ ആഹ്ലാദം എല്ലാവരിലും ഉണ്ടായിരുന്നു.