കൊച്ചിയില്‍ മൂന്ന് പേരെ തീവച്ചു കൊന്ന കേസ്: പ്രതിക്ക് വധശിക്ഷ

Posted on: October 14, 2015 3:10 pm | Last updated: October 16, 2015 at 12:24 am
SHARE

hangകൊച്ചി: കൊച്ചിയില്‍ മൂന്ന് പേരെ തീവച്ച് കൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ. തമിഴ്‌നാട് സ്വദേശി തോമസ് ആല്‍വാ എഡിസനാണ് വധശിക്ഷ. എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
തൂത്തുക്കുടി സ്വദേശികളായ വിജയ്, സുരേഷ്, ഡെഫി എന്നിവരാണ് കൊല്ലപ്പെട്ടത്. 2009 ഫെബ്രുവരി 22നായിരുന്നു സംഭവം. കൂലിത്തര്‍ക്കത്തെ തുടര്‍ന്നുള്ള വൈരാഗ്യം മൂലം ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ ദേഹത്ത് പെട്രോളൊഴിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. രണ്ട് വര്‍ഷം നീണ്ട വിചാരണക്കൊടുവിലാണ് ശിക്ഷാവിധി.